Home Featured ജീവനക്കാര്‍ക്ക് 17 ശതമാനം ശമ്ബള വര്‍ധന പ്രഖ്യാപിച്ച്‌ കര്‍ണാടക സര്‍ക്കാര്‍

ജീവനക്കാര്‍ക്ക് 17 ശതമാനം ശമ്ബള വര്‍ധന പ്രഖ്യാപിച്ച്‌ കര്‍ണാടക സര്‍ക്കാര്‍

by admin

ബംഗളൂരു: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒറ്റയടിക്ക് 17 ശതമാനം ശമ്ബള വര്‍ധന പ്രഖ്യാപിച്ച്‌ കര്‍ണാടക. ഏഴാം ശമ്ബള കമീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പുതിയ ശമ്ബള സ്കെയില്‍ നടപ്പാക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്കിനിടെയാണ് ഇടക്കാലാശ്വാസമായി മുഖ്യമന്ത്രി ബസവരാജ ബൊമൈ ശമ്ബള വര്‍ധന പ്രഖ്യാപിച്ചത്.

ഏഴാം ശമ്ബള കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, ദേശീയ പെന്‍ഷന്‍ സ്കീമിന് പകരം പഴയ പെന്‍ഷന്‍ സ്കീം തിരികെ കൊണ്ടുവരിക അടക്കമുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി അഞ്ച് ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലാണ്.

സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പി സംവിധാനം, റവന്യൂ ഓഫിസുകള്‍ അടക്കം നിരവധി അവശ്യ സേവനകള്‍ താളംതെറ്റിയ സാഹചര്യത്തിലാണ് ബി.ജെ.പി സര്‍ക്കാറിന്‍റെ നടപടി. കൂടാതെ, നിയമസഭ തെരഞ്ഞെടുപ്പ് വരാന്‍ പോകുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് സര്‍ക്കാറിന്‍റെ പുതിയ തീരുമാനം.

മുടിയും താടിയും വെട്ടിയൊതുക്കി സ്റ്റൈല്‍ ആയി; ‘പുതിയ മുഖ’വുമായി രാഹുല്‍ ഗാന്ധി ലണ്ടനില്‍

ന്യൂഡല്‍ഹി: കാംബ്രിജ് യൂനിവേഴ്സിറ്റിയിലെ പ്രസംഗത്തിന് മുന്നോടിയായി മുഖം മിനുക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുടിയും താടിയും വെട്ടിയൊതുക്കി നല്ല സ്റ്റൈല്‍ ആയാണ് രാഹുല്‍ കാംബ്രിജിലെത്തിയത്. ഭാരത് ജോഡോ യാത്ര തുടങ്ങിയതിനു ശേഷം ആദ്യമായാണ് രാഹുല്‍ മുടിയും താടിയും വെട്ടിയൊതുക്കിയത്. ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ചൊവ്വാഴ്ചയാണ് ലണ്ടനിലെത്തിയത്.

കോട്ടും സ്യൂട്ടും അണിഞ്ഞ് കാംബ്രിജ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുന്ന രാഹുലിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. പുതിയ ചിത്രങ്ങള്‍ നിരവധി കോണ്‍ഗ്രസ് നേതാക്കളും ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഒരാഴ്ച യു.കെയില്‍ തുടരുന്ന രാഹുല്‍ പ്രവാസി കോണ്‍ഗ്രസ് സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. ഭാരത് ജോഡോ യാത്രയിലെ അനുഭവങ്ങള്‍ ഉള്‍പ്പെടെ പ്രതിനിധികളുമായി പങ്കുവെക്കും.

കാംബ്രിജ് ജഡ്ജ് ബിസിനസ് സ്കൂളിലെ വിസിറ്റിങ് ഫെലോ ആണ് രാഹുല്‍. 21ാം നൂറ്റാണ്ടില്‍ കേള്‍ക്കാന്‍ പഠിക്കുന്നത് എങ്ങനെ എന്നതാണ് പ്രസംഗ വിഷയം. ഏതായാലും രാഹുലിന്റെ പുതിയ ലുക്ക് സമൂഹമാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്. പുതിയ ലുക്ക് എന്ന ഹാഷ്ടാഗിലാണ് ചിത്രം പ്രചരിക്കുന്നത് തന്നെ. നാലുമാസം നീണ്ട ഭാരത് ജോഡോ യാത്രക്കിടെ ഒരിക്കല്‍ പോലും രാഹുല്‍ മുടിവെട്ടുകയോ താടി വടിക്കുകയോ ചെയ്തിരുന്നില്ല.

You may also like

error: Content is protected !!
Join Our WhatsApp Group