ബംഗളൂരു : അന്നൂ കപൂർ ചിത്രം ഹമാരേ ബാരാഹിന് പ്രദർശനാനുമതി നിഷേധിച്ച് കർണാടക സർക്കാർ. സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്കോ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയോ സിനിമ പ്രദർശിപ്പിക്കാനോ സംപ്രേക്ഷണം ചെയ്യാനോ പാടില്ലെന്ന് സർക്കാർ ഉത്തരവില്‍ പറയുന്നു.
വർഗീയ സംഘർഷം സൃഷ്ടിക്കുമെന്ന് ആരോപിച്ചാണ് സർക്കാരിന്റെ വിലക്ക്. രാജ്യത്തുടനീളം ജൂണ്‍ 7 ന് ചിത്രത്തിന്റെ റിലീസ്.അന്നു കപൂർ, അശ്വിനി കല്‍ശേക്കർ, മനോജ് ജോഷി, രാഹുല്‍ ബഗ്ഗ, പാരിതോഷ് ത്രിപാഠി, തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു.