Home Featured ബംഗളുരു രണ്ടാം വിമാനത്താവളം;ആറുസ്ഥലങ്ങൾ പരിഗണനയിൽ

ബംഗളുരു രണ്ടാം വിമാനത്താവളം;ആറുസ്ഥലങ്ങൾ പരിഗണനയിൽ

by admin

ബെംഗളൂരു: ബെംഗളൂരുവിൽ രണ്ടാമത്തെ വിമാനത്താവളം നിർമിക്കാൻ മൂവായിരം മുതൽ അയ്യായിരം ഏക്കർ വരെ സ്ഥലം ആവശ്യമാണെന്ന് മന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു. 2035-ഓടെ വിമാനത്താവളം യാഥാർഥ്യമാകും.

നിലവിലുള്ള കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ 60 കിലോമീറ്റർ അകലെയായി ആറുസ്ഥലങ്ങളാണ് പുതിയ വിമാനത്താവളത്തിനായി പരിഗണിക്കുന്നത്. സ്ഥലം നിശ്ചയിക്കാൻ ഉടൻതന്നെ ഏവിയേഷൻ രംഗത്തെ വിദഗ്‌ധരുൾപ്പെട്ട പ്രത്യേകസമിതിയുടെ യോഗംചേരുമെന്നും മന്ത്രി അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group