ബംഗളൂരു: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാസമയത്ത് കര്‍ണാടക ദേവസ്വം ബോര്‍ഡിന്റെ കീഴിലുളള എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക പൂജ നടത്താൻ ഉത്തരവ്. ഇത് സംബന്ധിച്ച ഉത്തരവ് കര്‍ണാടക ദേവസ്വം മന്ത്രി രാമലിംഗ റെഡ്ഡിയാണ് പുറത്തിറക്കിയത്. രാമക്ഷേത്രത്തില്‍ ഈ മാസം 22ന് നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കണമോയെന്ന ആശയക്കുഴപ്പം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.
ജനുവരി 22-ന് അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠാചടങ്ങ് നടക്കുന്ന ദിവസം പകല്‍ 12:29 മുതല്‍ 12:32-വരെയുള്ള സമയം ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്തണമെന്നാണ് ഉത്തരവിലുള്ളത്. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങള്‍ക്കുമാത്രമാണ് ഉത്തരവ് ബാധകം. വിശ്വഹിന്ദു പരിഷത്ത് ഉള്‍പ്പെടെയുള്ള ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ കര്‍ണാടകയിലെ മറ്റുക്ഷേത്രങ്ങളിലും അന്നേദിവസം വിപുലമായ പരിപാടികള്‍ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
രാമക്ഷേത്രത്തിലെ ചടങ്ങുമായി ബന്ധപ്പെട്ട് ദേശീയ തലത്തിലും വിവിധ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനുള്ളില്‍ വലിയ പ്രതിസന്ധിയാണ് നിലവിലുളളത്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഭരിക്കുന്ന ഒരു സംസ്ഥാനത്തെ സര്‍ക്കാരില്‍ നിന്ന് ഇത്തരത്തിലൊരു നീക്കമുണ്ടാകുന്നതെന്ന് ശ്രദ്ധേയമാണ്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കോ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനോ രാമക്ഷേത്രത്തിലെ ചടങ്ങിലേക്ക് ഇതുവരെ ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുമിച്ചിരുന്നു, സദാചാര ആക്രമണം; ഒമ്ബത് പേര്‍ പിടിയില്‍
ബെലഗാവി: കര്‍ണാടകയിലെ ബെലഗാവിയില്‍ ദളിത് ഹിന്ദു ആണ്‍കുട്ടിയും മുസ്ലീം പെണ്‍കുട്ടിയും ഒരുമിച്ചിരുന്നതിന് ഒരു സംഘം മുസ്ലീംങ്ങള്‍ ആക്രമിച്ചു.
ആക്രമണത്തില്‍ ഉള്‍പ്പെട്ട ഒമ്ബത് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
സച്ചിന്‍ ലമാനി (18), മുസ്‌കാന്‍ പട്ടേല്‍ (22) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പൈപ്പുകളും വടികളും ഉപയോഗിച്ച് അക്രമി സംഘം ഇവരെ മര്‍ദിച്ചതായാണ് പരാതി.
ഇരുവരും പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ ബെലഗാവി പൊലീസ് എസ്സി/എസ്ടി പീഡന നിയമപ്രകാരം പ്രകാരം കേസെടുത്തു. ‘എന്തിനാണ് ഒരു ഹിന്ദുവും മുസ്ലീമും ഒരുമിച്ച് ഇരിക്കുന്നതെന്ന് അവര്‍ ചോദിച്ചു. അവര്‍ മുസ്ലീമല്ലെന്നും എന്റെ സ്വന്തം അമ്മായിയുടെ മകളാണെന്നും ഞാന്‍ അവരോട് പറഞ്ഞു. അവര്‍ ഞങ്ങളുടെ രണ്ട് ഫോണുകളും എടുത്തു. അവര്‍ 7,000 രൂപ തട്ടിയെടുത്തു.’ ആക്രമണത്തിനിരയായ സച്ചിന്‍ പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്ക് ബെലഗാവിയിലെ കില്ല തടാകത്തിന് സമീപമാണ് സംഭവം. സച്ചിന്റെയും മുസ്‌കന്റെയും പേരുകള്‍ ചോദിച്ച് അക്രമികളുടെ സംഘം സമീപിച്ചതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് വാക്കേറ്റം ഉണ്ടാകുകയും അക്രമത്തില്‍ കലാശിക്കുകയുമായിരുന്നു. ഇരകളായ തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ബലമായി പിടിച്ചുവാങ്ങിയെന്ന് സച്ചിനും മുസ്‌കാനും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.