ബംഗളൂരു: കർണാടക ആർ.ടി.സി ബസ് വരുത്തുന്ന അപകടത്തില്‍ മരണപ്പെടുന്നവർക്കുള്ള ധനസഹായം മൂന്ന് ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷമായി ഉയർത്തി.
ബംഗളൂരുവില്‍ നിന്ന് ധർമസ്ഥലക്ക് പോവുകയായിരുന്ന ബസിടിച്ച് മരിച്ച സക് ലേഷ് പുരയിലെ ജി.എൻ. അമൃതയുടെ (34) കുടുംബത്തിന് വർധിപ്പിച്ച തുക തിങ്കളാഴ്ച കൈമാറി. ഈ മാസം നാലിനാണ് അമൃത മരിച്ചത്.
കര്‍ണാടക ആര്‍.ടി.സി ആഗോള അവാര്‍ഡ് നിറവില്‍
ബംഗളൂരു: രാജ്യത്തെ സംസ്ഥാന റോഡ് ഗതാഗതരംഗത്ത് സുപ്രധാന സ്ഥാനം നേടിയ കെ.എസ്.ആർ.ടി.സി ആഗോള അവാർഡ് നിറവില്‍. അഞ്ച് ആഗോള അവാർഡുകള്‍ക്കൊപ്പം കോർപറേഷന്റെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ ടി.എസ്.
ലതക്ക് ഗ്ലോബല്‍ വുമണ്‍ ലീഡർ അവാർഡും ലഭിച്ചു, ഇതോടെ എട്ട് മാസത്തിനിടെ സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപറേഷൻ നേടുന്ന അവാർഡുകളുടെ എണ്ണം ആറായി.
പുതിയ സംരംഭങ്ങള്‍, പുതിയ ഇനം ബസുകളുടെ പരീക്ഷണ വിജയം എന്നിവയിലൂടെയാണ് കോർപറേഷൻ ലോകോത്തര കീർത്തി കിരീടം ചൂടുന്നത്.വേള്‍ഡ് മാനുഫാക്ചറിങ് കോണ്‍ഗ്രസില്‍നിന്നും വേള്‍ഡ് മാർക്കറ്റിങ് കോണ്‍ഗ്രസില്‍നിന്നുമാണ് അഞ്ച് അവാർഡുകള്‍ ലഭിച്ചത്. ഹോട്ടല്‍ താജ് ലാൻഡ്‌സ് എൻഡില്‍ നടന്ന ചടങ്ങില്‍ ടി.എസ്. ലതക്ക് അവാർഡ് കൈമാറി. അമേരിക്കയിലെ നീന ഇ അഡ്‌ഡർ അസോസിയേറ്റ്‌സ് പ്രസിഡന്റ് നീന ഇ അഡ്‌ഡറും ദുബൈ ഓസോണ്‍ ഗ്രൂപ് സ്ഥാപക ഡോ. ഒവിലിയ ഫെർണാണ്ടസും അവാർഡ് ദാനം നിർവഹിച്ചു.