സ്റ്റേഷനില്‍ മലയാളത്തില്‍ ബോർഡ് വെച്ചതിനെതിരെ കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡ. യുടിഎസ് ആപ്പിനെ കുറിച്ച് മലയാളത്തിലുള്ള ബോർഡ് മാറ്റണമെന്നാണ് ആവശ്യം.ദക്ഷിണ കന്നഡ ഡിസ്ട്രിക്‌ട് റെയില്‍വെ യൂസേഴ്സ് എന്ന പേജ് എക്സില്‍ പങ്കുവെച്ച പരാതിയാണ് സദാനന്ദ ഗൗഡ പങ്കിട്ടത്. റെയില്‍വെ മന്ത്രിയെ ടാഗ് ചെയ്ത് കൊണ്ടായിരുന്നു പരാതി.’അശ്വിനി വൈഷ്ണവ് സർ , ദക്ഷിണ കന്നഡയിലുള്ള മംഗളൂരു സെൻട്രെല്‍ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് സമീപം കന്നഡത്തിന് പകരം മലയാളത്തില്‍ എഴുതിയ ബോർഡ് ആണ് പ്രദർശിപ്പിച്ചിരിക്കുന്നത്.
തുളുവും കന്നഡയും ഉപയോഗിക്കുന്ന സാധാരണക്കാരനെ സംബന്ധിച്ച് ഇത് വെല്ലുവിളിയാണ്. ദയവ് ചെയ്ത് ഈ ബോർഡ് മാറ്റി കന്നഡയില്‍ എഴുതിയ ബോർഡ് വെയ്ക്കണം’, എന്നാണ് പരാതിയില്‍ പറയുന്നത്.ഇത് പങ്കിട്ടാണ് സദാനന്ദ ഗൗഡയുടെ ട്വീറ്റ്.റെയില്‍വേ മാർഗനിർദ്ദേശങ്ങള്‍ പ്രകാരം സ്റ്റേഷൻ ബോർഡ് ഇംഗ്ലീഷിലും ഹിന്ദിയിലും സംസ്ഥാനത്തിന്റെ പ്രാദേശിക ഭാഷയിലും വേണമെന്നാണ്.
ഇവിടെ അത് കന്നഡയാണ്’, എന്നാണ് ഗൗഡ കുറിച്ചത്. ‘എന്തിനാണ് കർണാടകയിലെ സ്റ്റേഷനില്‍ മലയാളം ബോർഡ്? കാസർഗോഡോ കണ്ണൂർ സ്റ്റേഷനിലെ കന്നഡയില്‍ എഴുതിയ ബോർഡ് കാണാൻ സാധിക്കുമോ? തുളുവില്‍ എഴുതിയ ബോർഡ് സ്വാഗതാർഹമാണ്. എന്നാല്‍ മലയാളം ബോർഡ് ഉചിതമല്ല. എത്രയും പെട്ടെന്ന് മലയാളം ബോർഡ് മാറ്റി കന്നഡ് ബോർഡ് വെയ്ക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്’, എക്സില്‍ ഗൗഡ കുറിച്ചു.
അതേസമയം കാസർഗോഡും മഞ്ചേശ്വരത്തുമുള്ള കന്നഡ എഴുതിയ സ്റ്റേഷൻ ബോർഡ് പങ്കുവെച്ചാണ് കർണാടക മുൻ മുഖ്യമന്ത്രിക്ക് മലയാളികള്‍ മറുപടി നല്‍കിയത്. അതിർത്തി പ്രദേശങ്ങളിലെ സ്ഥലങ്ങളില്‍ ഇത് പതിവാണെന്നും മലയാളികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇത് ബൈക്ക് തന്നെയല്ലേ : ആറ് കുട്ടികള്‍ , ഭാര്യ , ഭര്‍ത്താവ്, ടെന്റ് , പുതപ്പ് , : ഒറ്റ ബൈക്കില്‍ എട്ടംഗ കുടുംബത്തിന്റെ യാത്ര
എട്ടംഗ കുടുംബം മുഴുവൻ ഒറ്റ ബൈക്കില്‍ സഞ്ചരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കുട്ടികളടക്കം എട്ട് പേരാണ് ഹെല്‍മറ്റ് പോലുമില്ലാതെ ഒറ്റ ബൈക്കില്‍ യാത്ര ചെയ്തത് .ട്രാഫിക് സബ് ഇൻസ്‌പെക്ടർ ദിനേശ് പട്ടേലിന്റെ നേതൃത്വത്തില്‍ സ്ഥിരം പരിശോധന നടത്തുന്നതിനിടെയാണ് ‘ ഫാമിലി ബൈക്ക് ‘ ശ്രദ്ധയില്‍പ്പെട്ടത് . മെത്തയും ,ടെന്റും , ഭാരമേറിയ ലഗേജുകളും ബൈക്കില്‍ വച്ചിട്ടുമുണ്ട് .കുടുംബത്തിന്റെ അവസ്ഥ കണ്ട് പിഴ ഒഴിവാക്കി ഗതാഗത സുരക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ശേഷം ഇവരെ വിട്ടയച്ചു . അതേസമയം ഈ യാത്ര ആരും പിന്തുടരുതെന്ന മുന്നറിയിപ്പാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്.