ബന്ദിപ്പുർ വന്യജീവി സങ്കേതമേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കർണാടക വനംവകുപ്പ്. വനഭൂമികൈയേറ്റം തടയാനാണിത്.ഇനിമുതൽ വന്യജീവി സങ്കേതത്തിനരികെ റിസോർട്ട്, ഹോട്ടൽ, ഹോംസ്റ്റേ എന്നിവ ആരംഭിക്കാൻ സംസ്ഥാന സർക്കാരിന്റേതിനുപുറമേ വനംവകുപ്പിന്റെ അനുമതിയും വാങ്ങണം. കൂടാതെ, ഇത്തരം നിർമാണപ്രവർത്തനങ്ങൾ ടൂറിസം, വനംവകുപ്പുകളുടെ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണം.മേഖലയിൽ വിനോദസഞ്ചാരത്തിനും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ആലോചനയിലാണ് വകുപ്പ്.
കടുവാ സംരക്ഷണകേന്ദ്രത്തിനുള്ളിൽ നിലവിലുള്ള സർക്കാർ ഗസ്റ്റ് ഹൗസുകൾ ഘട്ടംഘട്ടമായി അടയ്ക്കും. കടുവാ സംരക്ഷണ കേന്ദ്രത്തിനുള്ളിൽ താമസം അനുവദിക്കരുതെന്ന് ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ (എൻടിസിഎ) മാർഗനിർദേശമുണ്ടെന്ന് ബന്ദിപ്പുർ ടൈഗർ റിസർവ് (ബിടിആർ) ഡയറക്ടർ എസ്. പ്രഭാകരൻ പറഞ്ഞു.സങ്കേതത്തിന്റെ ഭൂമി കൈയേറിയ എല്ലാവരെയും കുടിയൊഴിപ്പിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാൻ വനാതിർത്തിയിൽ സർവേ നടക്കുന്നുണ്ട്.
പ്രദേശത്ത് നിലവിലുള്ള നിർമാണ പ്രവർത്തന ലൈസൻസുകൾ പുതുക്കുന്നതിന് ഇനി വനംവകുപ്പിന്റെറെ അനുമതി ആവശ്യമാണ്. പുതിയ നിർമാണങ്ങൾക്ക് അനുമതികൾ നൽകാതിരിക്കുന്ന കാര്യവും വകുപ്പ് ആലോചിക്കുന്നുണ്ട്. വനാതിർത്തിയിൽ വർധിച്ചുവരുന്ന ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ കൂടുതൽ ഊർജിതമാക്കാൻ വനംവകുപ്പ് തീരുമാനിച്ചതായും പ്രഭാകരൻ പറഞ്ഞു.
ബന്ദിപ്പുർ വന്യജീവിസങ്കേതത്തിലെ രാത്രികാല ഗതാഗതനിരോധനം നീക്കാനുള്ള സർക്കാരിന്റെ പദ്ധതിക്കെതിരേ ശക്തമായ പ്രതിഷേധമുയരുന്നുണ്ട്. രാത്രികാല ഗതാഗത നിരോധനം തുടരണമെന്ന് ബിടിആർ ഡയറക്ടർ എസ്. പ്രഭാകരൻ രണ്ടാഴ്‌ച മുൻപ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ, സംസ്ഥാന സർക്കാരിനോട് ആലോചിക്കാതെ കോടതിയെ സമീപിച്ചതിൽ വനം മന്ത്രി ഈശ്വർ ബി. ഖന്ദ്രെയടക്കം നീരസം അറിയിച്ചതിനെ തുടർന്ന് സത്യവാങ്മൂലം പിൻവലിച്ചു. ഇതിനിടയിലാണ് മേഖലയിൽ വനംവകുപ്പ് നേരിട്ട് കർശനനിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം.
കേരളത്തിലെ ഏറ്റവും വിലയേറിയ വാഹന നമ്ബര്‍ ഇതാണ്! 46.24 ലക്ഷം രൂപ നല്‍കി ഈ നമ്ബര്‍ സ്വന്തമാക്കാനും ഒരു കാരണമുണ്ട്..
വാഹന നമ്ബർ സ്വന്തമാക്കണമെങ്കില്‍ എന്ത് ചിലവ് വരും. ഇന്നലെ വരെ കേരളത്തിലെ ഏറ്റവും വിലയേറിയ വാഹന നമ്ബരിന്റെ വില 31 ലക്ഷം രൂപയായിരുന്നു.എന്നാല്‍, ആ തുക ഇനി പഴംകഥ. ഇന്നലെ എറണാകുളം ജില്ലയില്‍ നടന്ന ഫാൻസി നമ്ബർ ലേലത്തില്‍ ഒരു വാഹന നമ്ബർ വിറ്റുപോയത് 46.24 ലക്ഷം രൂപയ്‌ക്കാണ്! കെ.എല്‍. 07 ഡി.ജി 0007 എന്ന നമ്ബരാണ് വൻ വില കൊടുത്ത് വേണുഗോപാലകൃഷ്ണൻ എന്നയാള്‍ സ്വന്തമാക്കിയത്.
ഈ ഫാൻസി നമ്ബർ ലക്ഷങ്ങള്‍ കൊടുത്ത് വേണുഗോപാലകൃഷ്ണൻ സ്വന്തമാക്കാൻ ഒരു കാരണമുണ്ട്. ലിറ്റ്മസ് 7 സിസ്റ്റംസ് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഐ.ടി കമ്ബനിയുടെ ഉടമയാണ് ഇദ്ദേഹം. സ്വന്തം കമ്ബനിയുടെ പേര് തന്നെ വാഹന നമ്ബരായി ലഭിക്കാനായാണ് ലക്ഷങ്ങള്‍ ചിലവാക്കിയത്. കൊച്ചി കേന്ദ്രമായുള്ള ലിറ്റ്മസ് 7 സിസ്റ്റംസ് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് പ്രവർത്തിക്കുന്നത് ഇൻഫോപാർക്കിലെ ലുലു ടവറിലാണ്.പരിവാഹൻ സൈറ്റിലെ ഓണ്‍ലൈൻ ലേലം രാവിലെ 10.30ന് അവസാനിച്ചപ്പോള്‍ 46.24 ലക്ഷം രൂപയ്‌ക്കാണ് വേണു ഗോപാലകൃഷ്ണൻ ഈ നമ്ബർ സ്വന്തമാക്കിയത്. കമ്ബനിയുടെ ലംബോർഗിനി ഉറൂസ് എസ്.യു.വിക്ക് വേണ്ടിയാണ് ഫാൻസി നമ്ബർ. നാലു കോടി രൂപയിലേറെയാണ് ഈ വാഹനത്തിന്റെ വില.
ഈ നമ്ബറിനായുള്ള ലേലത്തില്‍ മത്സരിക്കാൻ 25000 രൂപയടച്ച് അഞ്ച് പേർ രംഗത്തുണ്ടായിരുന്നു.കേരളത്തില്‍ മുമ്ബ് ഏറ്റവും ഉയർന്ന തുകയുടെ നമ്ബർ ലേലം 2019ലായിരുന്നു. കെ.എല്‍ 01 സി.കെ. 0001 എന്ന നമ്ബർ 31 ലക്ഷം രൂപയ്‌ക്കാണ് അന്ന് ലേലത്തില്‍ പോയത്. ഇന്നലെ എറണാകുളം ആർ.ടിഒയ്ക്ക് കീഴിലുള്ള കെ.എല്‍ 07 ഡിജി 0001 എന്ന നമ്ബർ 25.52 ലക്ഷം രൂപയ്‌ക്ക് പിറവം സ്വദേശി തോംസണ്‍ സാബു സ്വന്തമാക്കി. ഈ ലേലത്തില്‍ ഒരു ലക്ഷം രൂപയാണ് കെട്ടിവയ്ക്കേണ്ടിയിരുന്നത്. 07 ഡി.ജി 0007 ഫാൻസി നമ്ബരിന്റെ ലേലത്തിലും തോംസണ്‍ പങ്കെടുത്തിരുന്നു. ഫാൻസി നമ്ബരുകള്‍ സ്വന്തമാക്കിയവർ അഞ്ച് ദിവസത്തിനകം ബാക്കി തുക ഒടുക്കി നടപടിക്രമങ്ങള്‍ പൂർത്തിയാക്കണം.