വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകള്‍ സർവീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ദീർഘദൂര യാത്രകള്‍ ഏറ്റവും സുഖകരമായും സൗകര്യത്തിലും സുരക്ഷിതത്വത്തിലും പൂർത്തിയാക്കാന്‍ സഹായിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ അതിന്‍റെ പരീക്ഷണ ഓട്ട ഘട്ടത്തിലേക്കാണ് ഇനി പ്രവേശിക്കുന്നത്.ഇപ്പോഴിതാ, കർണ്ണാടക സംസ്ഥാനത്തിന്‍റെ ആദ്യ വന്ദേ ഭാരത് സ്ലീപ്പര് ട്രെയിൻ ബെഗംളൂരു- ബെലഗാവി റൂട്ടില്‍ സർവീസ് നടത്തുമെന്നാണ് റിപ്പോർട്ട്.കേന്ദ്ര മന്ത്രി വി. സോമണ്ണയാണ് വന്ദേ ഭാരത് സ്ലീപ്പര് ട്രെയിൻ റൂട്ട് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
ബെല്‍ഗാവിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ നടന്ന വാർത്താ സമ്മേളനത്തില്‍ കർണാടകയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ അടുത്ത മാസം ബെംഗളൂരുവിനും ബെലഗാവിക്കുമിടയില്‍ സർവീസ് ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ, റെയില്വേ കണക്ടിവിറ്റി സംസ്ഥാനത്ത് മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും അദ്ദേഹം വിശദീകരിച്ചു.പത്ര സമ്മേളനത്തില്‍ വന്ദേ ഭാരത് സർവീസിനെക്കുറിച്ച് ചോദിച്ച ചോദ്യങ്ങള്‌ക്ക് മറുപടിയായാണ് കർണാടകയുടെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് ബെംഗളൂരുവിനും ബെലഗാവിക്കുമിടയിലുള്ള ദീർഘദൂര റൂട്ടില്‍ സർവീസ് നടത്തുമെന്നും യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ പ്രതീക്ഷിക്കാം എന്നും അദ്ദേഹം സൂചിപ്പിച്ചത്. കൂടതെ, പൂനെ-ബെലഗാവി വന്ദേ ഭാരത് എക്‌സ്‌പ്രസ് മികച്ച രീതിയില്‍ പ്രവർത്തിക്കുന്നുവെന്നും ഈ മേഖലയിലെ വേഗതത്തിലുള്ള യാത്രകള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, മുൻ റെയില്‍വേ സഹമന്ത്രിയായിരുന്ന അന്തരിച്ച സുരേഷ് അങ്ങാടിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പദ്ധതികളിലൊന്നായിരുന്ന കിറ്റൂരിലൂടെ കടന്നുപോകുന്ന പുതിയ ബെലഗാവി-ധാർവാഡ് റെയില്‍വേ ലൈൻ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതിയാണെന്നും അത് എത്രയും വേഗത്തില്‍ പൂർത്തിയാക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്നും സോമണ്ണ പറഞ്ഞു800 കിലോമീറ്ററിനും 1200 കിലോമീറ്ററിനും ഇടയിലുള്ള ദൂരത്തില്‍ സർവീസ് നടത്തുന്നതിനാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകള്‍ ഉപയോഗിക്കുക