ബെംഗളൂരു: രാജ്യസഭയിൽ ഒഴിവുവരുന്ന 16 സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ കർണാടകയിൽ നിന്നും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനും നടനും സംവിധായകനും നിർമാതാവുമായ ജഗേഷും മത്സരിക്കും. ബി.ജെ.പിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി പുറത്തുവിട്ട സ്ഥാനാർഥികളുടെ പട്ടികയിലാണ് നിർമലാ സീതാരാമൻ ഇടംപിടിച്ചിട്ടുണ്ട്.
നേരത്തെ കർണാടകയിൽ നിന്നായിരുന്നു നിർമല സീതാരാമൻ രാജ്യ സഭയിലേക്കെത്തിയത്.കർണാടകയിൽ നിന്നും 4 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭയിലെ അംഗ നില കണക്കിലെടുത്താൽ ഇതിൽ 2 ബി.ജെ.പി അംഗങ്ങൾക്ക് വിജയമുറപ്പാണ്.
ഇതിന് പുറമെ ബി.ജെ.പിയിൽ നിന്നും ഒരാൾ കൂടി മത്സരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം കോൺഗ്രസ് സ്ഥാനാർഥിയായി ജയറാം രമേഷിനെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.