ബെംഗളൂരു :ഏഴ് എംഎൽസി സീറ്റുകളിലേക്ക് ജൂൺ 3ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി, കോൺഗ്രസ്, ദൾ സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞ്ടുക്കപ്പെടും.
മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി, എസി മോർച്ച സംസ്ഥാന പ്രസിഡന്റ് ചലുവഡി നാരായണ സ്വാമി, ബിജെപി സംസ്ഥാന സെക്രട്ടറിമാരായ ഹേമ ലത നായക്, എസ്.കേശവപ്രസാദ് എന്നിവർ ബിജെപിക്കായുംഎംടിസി മുൻ ചെയർമാനും പിന്നാക്ക വിഭാഗ നേതാവുമായ എം നാഗരാജ യാദവ്, മുൻ എം.എൽ സിയും പിസിസി ന്യൂനപക്ഷ സെൽ ചെയർമാനുമായ കെ.അൽ ജബ്ബാർ എന്നിവർ കോൺഗ്രസിനായും മുൻ എം എൽസിയും കർണാടക ജ്വല്ലറി അസോസിയേഷൻ പ്രസിഡന്റും മായ ടി.എ.ശരവണ ദളിനായും മത്സര രംഗത്തുണ്ട്.
നിയമസഭയിലെ നിലവിലെ അംഗബലം കണക്കിലെടുത്താൽ ബിജെപിക്ക് 4 പേരെയും കോൺ ഗ്രസിന് 2 പേരെയും ദളിന് ഒരാ ളെയും വിജയിപ്പിക്കാം.നാമനിർദേശ പ്രതിക നിയമ സഭാ സെക്രട്ടറി അംഗീകരിച്ച തോടെയാണ് ഇവരുടെ വിജയം ഉറപ്പായി.
എംഎൽഎമാർക്ക് വോട്ടവകാശമുള്ള തിരഞ്ഞെടുപ്പിൽ വിജയിക്കാൻ 29 വോട്ടാണു വേണ്ടത്. ബിജെപി-122, കോൺ 69, ദൾ-32, സ്വത-1 എന്നിങ്ങനെ യാണ് 224 അംഗ നിയമസഭയിലെ കക്ഷി നില.