Home Featured കർണാടക ഫലം നാളെ; ആകാംക്ഷ

കർണാടക ഫലം നാളെ; ആകാംക്ഷ

by admin

ന്യൂഡൽഹി: എക്സിറ്റ് പോൾ പ്രവചനങ്ങളിൽ കോൺഗ്രസിന് ആവേശം; ഫലം വരുമ്പോൾ പ്രവചനങ്ങൾ തെറ്റുമെന്ന് ബിജെപി. തീപാറും പോരാട്ടം നടന്ന കർണാടകയിൽ നാളെ ഫലം വരാനിരിക്കെ, ഇരു കക്ഷികളും ആകാംക്ഷയുടെ മുൾമുനയിലാണ്.

ഉറപ്പായും 110 – 120 സീറ്റു ലഭിക്കുമെന്നും ഇത് 130നു മുകളിലെത്തിയേക്കാമെന്നുമാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 113 സീറ്റാണ്. 120 ലഭിച്ചാലും ഭാവിയിൽ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി രംഗത്തിറങ്ങാനുള്ള സാധ്യത കോൺഗ്രസ് തള്ളുന്നില്ല. ത്രിശങ്കുസഭ വന്നാൽ സർക്കാരുണ്ടാക്കുക എളുപ്പമല്ലെന്നു കോൺഗ്രസ് കരുതുന്നു. ജെഡിഎസുമായി സഹകരിക്കേണ്ടതില്ലെന്നാണു നിലവിലെ തീരുമാനം.

തെരഞ്ഞെടുപ്പിനിടെ ബി.ജെ.പി., കോണ്‍ഗ്രസ് സംഘര്‍ഷം; നിരോധനാജ്ഞ

കേവല ഭൂരിപക്ഷം ലഭിച്ചാൽ എംഎൽഎമാരോട് നാളെത്തന്നെ ബെംഗളൂരുവിലെത്താൻ പാർട്ടി ആവശ്യപ്പെടും. എംഎൽഎമാരുടെ ഭൂരിപക്ഷാഭിപ്രായം പരിഗണിച്ചായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക. സിദ്ധരാമയ്യ, ഡി.കെ.ശിവകുമാർ എന്നിവരാണു മുഖ്യമന്ത്രി പദം മോഹിക്കുന്നവർ. ഒന്നിലധികം ഉപമുഖ്യമന്ത്രിമാർ വേണ്ടിവരും.

തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രചാരണം ഗുണം ചെയ്യുമെന്നും ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നുമാണ് ബിജെപിയുടെ കണക്കുകൂട്ടൽ. കർണാടകയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ്ങാണ് (73.19%) ഇത്തവണ.

കാര്‍ യാത്രികരുടെ ശ്രദ്ധയ്ക്ക്, കുട്ടികള്‍ ഇനി പിൻസീറ്റില്‍ മാത്രം, ബേബി കാര്‍ സീറ്റും നിര്‍ബന്ധം

ജനതാദളിന്റെ പരമ്പരാഗത ശക്തികേന്ദ്രമായ പഴയ മൈസുരു മേഖലയിൽ അതിലും 9% അധികം ( 82.56%). ഉയർന്ന പോളിങ് ശതമാനം അനുകൂലഘടകമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.

ഫലത്തെക്കുറിച്ചുള്ള വാതുവയ്പിലും കൂടുതൽ പേർ കോൺഗ്രസിനൊപ്പമാണ്. കോൺഗ്രസിനു 115 സീറ്റിനു മുകളിലും ബിജെപിക്കു 60–70 സീറ്റും ദളിന് 25–30 സീറ്റുമാണ് വാതുവയ്പുകാർ പ്രവചിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group