Home Featured കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനുള്ള സന്ദേശം: ഡി.കെ ശിവകുമാര്‍

കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനുള്ള സന്ദേശം: ഡി.കെ ശിവകുമാര്‍

by admin

ബെംഗളൂരു: കർണാടകയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് പാർട്ടിക്കുള്ള സന്ദേശമാണെന്ന് കർണാടക ഉപമുഖ്യമന്ത്രിയും കർണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) അധ്യക്ഷനുമായ ഡി.കെ ശിവകുമാർ.ബിജെപിയോട് തോറ്റ ബംഗളൂരു റൂറലില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവിനും ലണ്ടൻ ഗാറ്റ്വിക്കിനുമിടയിൽ നോൺ-സ്റ്റോപ്പ് സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ;വിശദമായി അറിയാം

ഞാൻ കുറഞ്ഞത് 14 സീറ്റുകളെങ്കിലും പ്രതീക്ഷിച്ചിരുന്നു, പക്ഷേ ഞങ്ങള്‍ക്ക് 25 ല്‍ ഒമ്ബത് മാത്രമാണ് ലഭിച്ചത്.ഞങ്ങള്‍ക്ക് ബെംഗളൂരു റൂറല്‍ നഷ്ടപ്പെട്ടു, അത് ഞങ്ങള്‍ക്കുള്ള സന്ദേശമാണ്. 2019ലെ തെരഞ്ഞെടുപ്പിലെ ഒരു സീറ്റുമായി താരതമ്യം ചെയ്യുമ്ബോള്‍ ഒമ്ബത് സീറ്റുകളാണ് ഞങ്ങള്‍ക്ക് ലഭിച്ചത് എന്നതും നിരീക്ഷിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളെല്ലാം ഞങ്ങള്‍ പരിശോധിക്കും.” അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാജ്യത്ത് മോദി തരംഗമില്ലെന്നും ശിവകുമാർ പറഞ്ഞു. ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും 400 കിട്ടിയില്ല. ബി.ജെ.പിക്ക് 250 സീറ്റ് പോലും നേടാനായില്ല. ഈ രാജ്യത്ത് മോദി തരംഗമില്ല. അവർക്ക് അയോധ്യ പോലും നഷ്ടപ്പെട്ടു,” അദ്ദേഹം കൂട്ടിച്ചേർത്തു.

കർണാടകയില്‍ അടുത്ത അഞ്ചു ദിവസത്തേക്ക് ഇടി മിന്നാലോടുകൂടിയ മഴ

ബെംഗളൂരു റൂറലില്‍, വൊക്കലിഗയുടെ മറ്റൊരു മുഖമായ ഡികെ സുരേഷിനെതിരെ പോരാടാൻ മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ അനന്തരവനും പ്രശസ്ത ഹൃദ്രോഗ വിദഗ്ധനുമായ വൊക്കലിഗ സമുദായത്തില്‍ നിന്നുള്ള സിഎൻ മഞ്ജുനാഥിനെയാണ് ബി.ജെ.പി രംഗത്തിറക്കിയത്. കോണ്‍ഗ്രസ് വിജയപ്രതീക്ഷ പുലര്‍ത്തിയിരുന്ന മണ്ഡലമായിരുന്നെങ്കിലും 2,69,647 വോട്ടിൻ്റെ ഭൂരിപക്ഷത്തില്‍ മഞ്ജുനാഥ് വിജയിച്ചു. എന്നാല്‍, ദക്ഷിണ കർണാടകയിലെ ഒട്ടുമിക്ക സ്ഥലങ്ങളും ബി.ജെ.പി നിലനിർത്തിയെങ്കിലും കല്യാണ കർണാടക മേഖല നിലനിർത്തുന്നതില്‍ പരാജയപ്പെട്ടു.കർണാടകയില്‍ നിന്ന് കോണ്‍ഗ്രസ് നേടിയ ഒമ്ബത് സീറ്റുകളില്‍ അഞ്ചെണ്ണം കല്യാണ കർണാടക മേഖലയില്‍നിന്നുള്ളവയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group