മംഗളൂരു: കർണാടകയില്‍ ജനവിധി തേടുന്ന മുൻ മുഖ്യമന്ത്രിമാരായ മൂന്ന് എൻ.ഡി.എ സ്ഥാനാർഥികളും ലീഡ് ചെയ്യുന്നു. മാണ്ഡ്യ മണ്ഡലത്തില്‍ ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷൻ കൂടിയായ എച്ച്.ഡി.കുമാരസ്വാമി എം.എല്‍.എ 5,68,160 വോട്ടുകള്‍ നേടിയപ്പോള്‍ എതിരാളി കോണ്‍ഗ്രസിലെ സ്റ്റാർ ചന്ദ്രു 3,57,754 വോട്ടുകളുമായി ഏറെ പിറകിലാണ്. ഇതോടെ കുമാരസ്വമി വിജയം ഉറപ്പിച്ചു.
ബി.ജെ.പിയുടെ ബസവരാജ് ബൊമ്മൈ എം.എല്‍.എ ഹാവേരി മണ്ഡലത്തില്‍ 3,23,272 വോട്ടുകളുമായി മുന്നേറുന്നു. കോണ്‍ഗ്രസിന്റെ അനന്തസ്വാമി ഗഡ്ഡദേവര മഠം 2,95,412 വോട്ടുകളാണ് നേടിയത്. ഉറ്റുനോക്കുന്ന ബെലഗാവി മണ്ഡലത്തില്‍ ജഗദീഷ് ഷെട്ടാർ 2,03,950 വോട്ടുകള്‍ നേടി വിജയത്തിലേക്ക് കുതിക്കുന്നു. എതിരാളി മൃളാള് രവീന്ദ്ര ഹെബ്ബാല്കറിന് 1,65,597 വോട്ടുകളാണ് നേടാനായത്.