മംഗളൂരു: ലൈംഗികാതിക്രമക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഹാസൻ സിറ്റിങ് എം.പിയും എൻ.ഡി.എ സ്ഥാനാർഥിയുമായ പ്രജ്വല്‍ രേവണ്ണ അതേ മണ്ഡലത്തില്‍ നെഞ്ചിടിപ്പില്‍. വോട്ടെണ്ണലില്‍ തുടക്കം മുതല്‍ ഇഞ്ചോടിഞ്ച് മത്സരിച്ച പ്രജ്വല്‍ ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് 31,946വോട്ടിന് പിന്നിലാണ്.
പ്രജ്വലിന് 5,67,886 വോട്ടുകള്‍ നേടിയപ്പോള്‍ എതിരാളി കോണ്‍ഗ്രസിന്റെ എം.ശ്രേയസ് പാട്ടീല്‍ 5,99,832 വോട്ടുകള്‍ നേടി മുന്നിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് -ജെ.ഡി.എസ് സഖ്യത്തില്‍ 1.41ലക്ഷം വോട്ടുകള്‍ക്കാണ് ഈ മണ്ഡലത്തില്‍ പ്രജ്വല്‍ വിജയിച്ചത്.