Home Featured ഞങ്ങള്‍ ഇല്ലാത്തിടത്ത്‌ ബിജെപിയെ തോല്‍പ്പിക്കും – സിപിഐ എം കര്‍ണാടക സംസ്ഥാന സെക്രട്ടറി സംസാരിക്കുന്നു

ഞങ്ങള്‍ ഇല്ലാത്തിടത്ത്‌ ബിജെപിയെ തോല്‍പ്പിക്കും – സിപിഐ എം കര്‍ണാടക സംസ്ഥാന സെക്രട്ടറി സംസാരിക്കുന്നു

by admin

കര്‍ണാടകയില്‍ ഇത്തവണ നാല് സീറ്റില്‍ മാത്രമാണ് സിപിഐ എം മത്സരിക്കുന്നത്. ബിജെപിക്ക് എതിരായ മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണ് ഇത്.

മൂന്നിടത്ത് ജനതാദള്‍ സിപിഐ എമ്മുമായി സഹകരിക്കുന്നുണ്ട്. ബാക്കി സ്ഥലങ്ങളില്‍ ജനതാദളിനും ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിയുന്ന മതനിരപേക്ഷ പാര്‍ടികള്‍ക്കും വോട്ട് വിനിയോഗിക്കുമെന്ന് സിപിഐ എം കര്‍ണാടക സംസ്ഥാന സെക്രട്ടറി യു ബസവരാജ് പറഞ്ഞു.

കര്‍ണാടകയില്‍ ജെഡിഎസ് വിശ്വസിക്കാവുന്ന ഘടക കക്ഷിയാണോ ?
ഇതാദ്യമായല്ല കര്‍ണാടകയില്‍ പാര്‍ടി ജെഡിഎസുമായി സഖ്യമുണ്ടാക്കുന്നത്. പക്ഷേ, ഇത്തവണ സീറ്റുവിഭജന ചര്‍ച്ചയടക്കം നടന്നു. മൂന്നിടത്ത് അവര്‍ മത്സരിക്കാതെ സിപിഐ എമ്മിനെ പിന്തുണയ്ക്കുന്നു. ജനതാദളിനെ മാത്രമല്ല, കോണ്‍ഗ്രസിനെയും പൂര്‍ണ അര്‍ഥത്തില്‍, ബിജെപിക്കെതിരായ പോരാട്ടത്തില്‍ വിശ്വസിക്കാനാകില്ല. കഴിഞ്ഞതവണ 12 എംഎല്‍എമാരാണല്ലോ ബിജെപി പാളയത്തിലേക്ക് പോയത്. ബിജെപിയെ പരാജയപ്പെടുത്താന്‍ ജെഡിഎസിന് കഴിയുന്നിടത്ത് ഞങ്ങള്‍ പരസ്യമായി ജെഡിഎസിനെ പിന്തുണയ്ക്കുന്നു. മറ്റ് സ്ഥലങ്ങളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുന്ന മതനിരപേക്ഷ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ ഞങ്ങള്‍ ജനങ്ങളോട് ആവശ്യപ്പെടുന്നു.

ഇത്തവണ ബാഗേപ്പള്ളിയില്‍ വലിയ പ്രതീക്ഷയാണ് പാര്‍ടിക്ക് ?
ബാഗേപ്പള്ളിയില്‍ സിപിഐ എമ്മും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം. മുമ്ബ് മൂന്നുപ്രാവശ്യം ഞങ്ങള്‍ ഇവിടെ ജയിച്ചു. ഇത്തവണയും ജയിക്കാനുള്ള വലിയ സാധ്യത കാണുന്നു. ജനതാദളിന് 38,000 വോട്ട് ഇവിടെയുണ്ട്. അതില്‍ 7000 വോട്ട് കിട്ടിയാല്‍ത്തന്നെ ഞങ്ങള്‍ ജയിച്ചു. ജനതാദളിന്റെ പ്രാദേശിക പ്രവര്‍ത്തകരുടെ വലിയ സഹായവും പ്രചാരണത്തിലുണ്ട്.

ജനതാദളിന് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ എന്തായിരിക്കും സിപിഐ എം നിലപാട് ?
ബിജെപിയെ പരാജയപ്പെടുത്തി മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിയമസഭയില്‍ ഞങ്ങള്‍ വോട്ട് ചെയ്യും. പാര്‍ടിയുടെ പ്രഖ്യാപിത നിലപാടും അതാണ്. ഞങ്ങളുടെ മതനിരപേക്ഷ നിലപാടില്‍ ആര്‍ക്കും സംശയം തോന്നേണ്ട കാര്യമില്ല.

You may also like

error: Content is protected !!
Join Our WhatsApp Group