Home Featured കര്‍ണാടകയില്‍ സാരി നല്‍കി വോട്ട് നേടാന്‍ ബിജെപി നേതാവ്; വലിച്ചെറിഞ്ഞ് സ്ത്രീകള്‍,വൈറലായി വിഡിയോ

കര്‍ണാടകയില്‍ സാരി നല്‍കി വോട്ട് നേടാന്‍ ബിജെപി നേതാവ്; വലിച്ചെറിഞ്ഞ് സ്ത്രീകള്‍,വൈറലായി വിഡിയോ

by admin

ബംഗളൂരു: ബുധനാഴ്ചയായിരുന്നു കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നുത്. ശനിയാഴ്ച്ചയാണ് വോട്ടെണ്ണല്‍.എന്നാല്‍ ഇപ്പോഴിതാ, ബിജെപി പ്രവര്‍ത്തകര്‍ സമ്മാനിച്ച സാരികള്‍ വലിച്ചെറിഞ്ഞ് പ്രതിഷേധിക്കുന്ന സ്ത്രീകളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

വോട്ടെടുപ്പ് ദിവസം രാവിലെയാണ് സ്ത്രീകള്‍ ബിജെപി നേതാവിന്റെ വീട്ടിലെത്തി സാരികള്‍ വലിച്ചെറിയുകയും പിന്നീട് ബിജെപി വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചെയ്തത്.കെ ആര്‍ പേട്ടിലെ ഗജ്ജിഗെരെ ഗ്രാമത്തിലാണ് സംഭവം.

മാണ്ഡ്യയിലെ കെ ആര്‍ പേട്ട് മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥി കെ സി നാരായണഗൗഡയുടെ അനുയായികള്‍ നല്‍കിയ സാരികളാണ് അദ്ദേഹത്തിന്റെ ഒരു അനുയായിയുടെ വീട്ടിലെത്തി വോട്ടര്‍മാര്‍ ഉപേക്ഷിച്ചത്.സാരികള്‍ക്കൊപ്പം ചിക്കനും വോട്ടര്‍മാര്‍ക്ക് നല്‍കിയിരുന്നു. അതെസമയം സംഭവത്തില്‍ നാരായണഗൗഡയോ ബി ജെ പി നേതൃത്വമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഭവം ഏറ്റെടുത്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോ നിവധി പേരാണ് റീട്വീറ്റ് ചെയ്യുന്നത്.2018ലെ തെരഞ്ഞെടുപ്പില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച്‌ ജയിച്ച നാരായണഗൗഡ പിന്നീട് ഓപ്പറേഷന്‍ കമലയിലൂടെയാണ് ബിജെപിയിലെത്തിയത്.

പിന്നീട് 2019ലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ ജയിക്കുകയും കായികമന്ത്രിയാകുകയും ചെയ്തു. 2013 മുതല്‍ നാരായണഗൗഡ പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് കെആര്‍പേട്ട്. ഇത്തവണയും ഇവിടെ ജനവിധി തനിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് നാരായണഗൗഡ.

മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവാവ് നടുറോഡില്‍ യുവതിയെ കൊള്ളയടിച്ചു

ബംഗളൂരു: മാട്രിമോണിയല്‍ വെബ് സൈറ്റ് മുഖേന പരിചയപ്പെട്ട യുവാവ് യുവതിയെ കൊള്ളയടിച്ചു. 15 ദിവസം മുമ്ബാണ് മുംബൈക്കാരനായ യുവാവുമായി യുവതി പരിചയത്തിലാവുന്നത്.

ബിസിനസുകാരനെന്ന് പരിചയപ്പെടുത്തിയ യുവാവ് കുടുംബത്തിലെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ യുവതിയെ മുംബൈയിലേക്ക് ക്ഷണിച്ചു.

വിമാനത്താവളത്തില്‍നിന്ന് കാറില്‍ ഇരുവരും യാത്രതിരിച്ചു. യുവതിയോട് യാത്രാമധ്യേ കാര്‍ ബ്രേക് ഡൗണ്‍ ആയെന്നും വണ്ടിയില്‍ നിന്നിറങ്ങണമെന്നും പറഞ്ഞശേഷം സ്വര്‍ണാഭരണം, പതിനയ്യായിരം രൂപ, മൊബൈല്‍ ഫോണ്‍, എ.ടി.എം കാര്‍ഡ് എന്നിവയുമായി കടന്നുകളയുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group