Home Featured കര്‍ണാടക: 9.17 ലക്ഷം പുതുവോട്ടര്‍മാര്‍, 58,282 പോളിങ് സ്റ്റേഷനുകള്‍

കര്‍ണാടക: 9.17 ലക്ഷം പുതുവോട്ടര്‍മാര്‍, 58,282 പോളിങ് സ്റ്റേഷനുകള്‍

by admin

ബംഗളൂരു: മേയ് 10ന് തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ 9.17 ലക്ഷം പുതുവോട്ടര്‍മാര്‍.ഇത്തവണ 3021 എന്‍.ആര്‍.ഐ. പേരുകള്‍ വോട്ടര്‍പ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. സംസ്ഥാനത്തെ 1834ഓളം ലൈംഗിക തൊഴിലാളികളെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 89,000 വിവിപാറ്റുകള്‍ തെരഞ്ഞെടുപ്പിന് ഉപയോഗിക്കും. 17 വയസ്സിന് മുകളിലുള്ള 1.25 ലക്ഷം പേര്‍ അഡ്വാന്‍സ്ഡ് ആപ്ലിക്കേഷന്‍ ഫെസിലിറ്റിയിലൂടെ അപേക്ഷ നല്‍കിയിട്ടുണ്ട്. ഏപ്രില്‍ ഒന്നോടെ 41,000 അപേക്ഷകര്‍ 18 വയസ്സ് പൂര്‍ത്തീകരിക്കും.

ഇവര്‍ക്കും ഇത്തവണ വോട്ടുചെയ്യാനാകും. 58,282 പോളിങ് സ്റ്റേഷനുകളാണ് 224 നിയോജകമണ്ഡലങ്ങളിലായി ഒരുക്കുന്നത്. ഒരു സ്റ്റേഷനില്‍ ചുരുങ്ങിയത് 883 വോട്ടര്‍മാരായിരിക്കും ഉണ്ടാവുക.പകുതി പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനമുണ്ടാകും. 1320 പോളിങ് സ്റ്റേഷനുകള്‍ കൈകാര്യം ചെയ്യുക വനിതാ ഉദ്യോഗസ്ഥകളായിരിക്കും.

വിപുലമായ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് സംസ്ഥാനത്ത് ഒരുക്കുന്നതെന്ന് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ മനോജ് കുമാര്‍ മീണ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കോവിഡ് ബാധിതര്‍ക്ക് പ്രത്യേക ബൂത്തുകളുണ്ടാകും. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കും. തെരഞ്ഞെടുപ്പ് നടത്തുന്നതിനുവേണ്ടി മൂന്നുലക്ഷം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ആവശ്യമായ പരിശീലനം നല്‍കിവരുകയാണ്. തെരഞ്ഞെടുപ്പ് സുഗമമാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം 2040 ഫ്ലയിങ് സ്ക്വാഡുകളും 2605 സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളും 266 വിഡിയോ വ്യൂവിങ് ടീമുകളും 631 വിഡിയോ സര്‍വൈലന്‍സ് ടീമുകളും 225 അക്കൗണ്ടിങ് ടീമുകളും സജ്ജമായിട്ടുണ്ട്.

വോട്ടര്‍മാരെ പാട്ടിലാക്കാന്‍ സമ്മാനങ്ങളും മദ്യവും പണവും വിതരണം ചെയ്യുന്നത് തടയാന്‍ തിരച്ചില്‍ സജീവമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് പൊലീസ് അടക്കമുള്ള വിവിധ വകുപ്പുകള്‍ ഇതുവരെ 58 കോടിയുടെ വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്. പണത്തിനുപുറമേ മദ്യം, ലഹരിമരുന്ന്, വിലപിടിപ്പുള്ള ലോഹങ്ങള്‍, വീട്ടുപകരണങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.

ഈ മാസം ഒമ്ബത് മുതല്‍ 27 വരെ 1985 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാറില്‍ കടത്തിക്കൊണ്ടുവന്ന 35.5 ലക്ഷം രൂപ തെരഞ്ഞെടുപ്പ് കമീഷന്‍റെ ഫ്ലയിങ് സ്ക്വാഡ് കഴിഞ്ഞ ദിവസം പിടികൂടി. കാറിലുണ്ടായിരുന്ന മൂന്നുപേരെ അറസ്റ്റു ചെയ്തു.തെഞ്ഞെടുപ്പിന് അനധികൃതമായി കടത്തിയതാണ് പണമെന്ന് കരുതുന്നു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ച നിരവധി പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ചെന്നൈ-കോയമ്ബത്തൂര്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ പരീക്ഷണയോട്ടം വിജയകരമായി

ചെന്നൈ:  നിര്‍ദിഷ്ട ചെന്നൈ-കോയമ്ബത്തൂര്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി റെയില്‍വെ അധികൃതര്‍.

അഞ്ച് മണിക്കൂറും 38 മിനിറ്റും കൊണ്ട് ട്രെയിന്‍ കോയമ്ബത്തൂരിലെത്തിയത്. ഏപ്രില്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വീസ് ഉദ്ഘാടനം ചെയ്യും.

ചെന്നൈയില്‍ നിന്ന് വ്യാഴാഴ്ച പുലര്‍ചെ 5.40 മണിക്ക് പുറപ്പെട്ട ട്രെയിന്‍ 11.18 മണിക്ക് കോയമ്ബത്തൂരിലെത്തി. 11.40 മണിക്കാണ് കോയമ്ബത്തൂരില്‍ എത്താന്‍ കണക്കാക്കിയ സമയം. ഒരു എക്സിക്യൂടീവ് കോച് അടക്കം എട്ട് കോച്ചുകളിലായി 536 സീറ്റുകളാണുണ്ടായിരുന്നത്.

ബുധനാഴ്ചകളിലൊഴികെ കോയമ്ബത്തൂരില്‍ നിന്ന് ദിവസവും രാവിലെ ആറ് മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ 12.10 മണിക്ക് ചെന്നൈയിലെത്തും. ചെന്നൈയില്‍ നിന്ന് 2.20 മണിക്ക് തിരിച്ച്‌ രാത്രി 8.30 മണിക്ക് കോയമ്ബത്തൂരിലെത്തും. തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട എന്നിവിടങ്ങളില്‍ മാത്രമാണ് സ്‌റ്റോപ് അനുവദിച്ചിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group