Home Featured കർണാടക ആദ്യ ഫലസൂചന: പോസ്റ്റൽ വോട്ടിൽ കോൺഗ്രസ് മുന്നിൽ, തൊട്ടുപിന്നിൽ ബിജെപി

കർണാടക ആദ്യ ഫലസൂചന: പോസ്റ്റൽ വോട്ടിൽ കോൺഗ്രസ് മുന്നിൽ, തൊട്ടുപിന്നിൽ ബിജെപി

by admin


ബംഗളുരു: രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യ മണിക്കൂറില്‍ ഫലസൂചനകള്‍ പുറത്ത് വരുമ്ബോള്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക് എത്തിയിട്ടുണ്ട്.

വോട്ടെണ്ണല്‍ ആദ്യ മണക്കൂര്‍ പിന്നി‌ടുമ്ബോള്‍ കണ്‍ഗ്രസ് കേവല ഭൂരിപക്ഷം പിന്നിട്ടു. പോസ്റ്റല്‍ വോട്ടുകളാണ് ഇതുവരെ എണ്ണിയത് കോണ്‍ഗ്രസിന് 117 സീറ്റുകളില്‍ ലീഡ്. ബിജെപിക്ക് 85, ജെഡിഎസിന്20, മറ്റുള്ളവര്‍ 2 എന്ന നിലയിലാണ് ലീഡ്. ഇതുവരെ വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങിയിട്ടില്ല

‘കിംഗ് മേക്കര്‍’ കുമാരസ്വാമി പിന്നില്‍

ഇന്ത്യ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന കര്‍ണാടകാ തെരഞ്ഞെടുപ്പ്ഫലം പുറത്തു വരുമ്ബോള്‍ കോണ്‍ഗ്രസിന് നേട്ടം. ഫലസൂചനകള്‍ പുറത്തുവരുമ്ബോള്‍ കോണ്‍ഗ്രസ് നൂറിലധികം സീറ്റുകളില്‍ മുന്നില്‍. ഭരണതുടര്‍ച്ച നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ബിജെപിയ്ക്ക് 80 സീറ്റുകളില്‍ തുടരുകയാണ്.അതേസമയം, മന്ത്രിസഭാ രൂപീകരണത്തില്‍ കിംഗ് മേക്കര്‍ ആകുമെന്ന് വിലയിരുത്തിയിരുന്നു ജെഡിഎസ് നേതാവ് കുമാരസ്വാമി പിന്നിലെന്നാണ് ഒടിവില്‍ ലഭിക്കുന്ന സൂചന. അദ്ദേഹത്തിന്റെ രണ്ടും മക്കളും മത്സര രംഗത്ത് ഉണ്ടായിരുന്നു .ഇവരും പിന്നിലാണെന്നാണ് സൂചന.

കർണാടക ആദ്യ ഫലസൂചന: പോസ്റ്റൽ വോട്ട് എണ്ണി കഴിയുമ്പോൾ കോൺഗ്രസ് മുന്നിൽ

ബെംഗളുരു : കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കവെ ആദ്യഘട്ടമായ പോസ്റ്റൽ വോട്ടെണ്ണൽ അവസാനിക്കുമ്പോൾ കോൺഗ്രസിന് മുന്നേറ്റം. നേതാക്കളെല്ലാം മുന്നിൽ തുടരുമ്പോൾ ബിജെപിയേക്കാൾ പത്തിലേറെ സീറ്റുകൾക്കാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ഓരോ നിമിഷവും ലീഡ് നില മാറി മറിയുന്നുണ്ടെങ്കിലും മുന്നിൽ കോൺഗ്രസ് തന്നെ തുടരുകയാണ്. തീരദേശ കർണാടകയിൽ കോൺഗ്രസ് 5 സീറ്റ് നേടുമെന്നാണ് ആദ്യ ഫല സൂചനകൾ നൽകുന്നത്. എന്നാൽ ബെംഗളുരു നഗരത്തിൽ ബിജെപി മുന്നിലാണ്. അതേസമയം ജെഡിഎസിന്റെ എച്ച് ഡി കുമാരസ്വാമി പിന്നിലാണ്.  കോൺഗ്രസ് 43.2%, ബിജെപി 41.6%, ജെഡിഎസ് 9.5% എന്നിങ്ങനെയാണ് ഇതുവരെയുള്ള വോട്ട് ശതമാനം. 

You may also like

error: Content is protected !!
Join Our WhatsApp Group