Home Featured കര്‍ണാടക തെരഞ്ഞെടുപ്പ് ചൂടിലേക്ക്

കര്‍ണാടക തെരഞ്ഞെടുപ്പ് ചൂടിലേക്ക്

by admin

ബംഗളൂരു: കര്‍ണാടക നിയമസഭയുടെ അവസാന സമ്മേളനം കഴിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ദക്ഷിണേന്ത്യയിലെ സംഘ്പരിവാറിന്റെ പരീക്ഷണശാലയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കര്‍ണാടകയില്‍ ഏപ്രിലിലോ മേയിലോ ആകും തെരഞ്ഞെടുപ്പ്. അഴിമതിയടക്കമുള്ള വ്യാപക ആരോപണങ്ങളാല്‍ ഉഴലുമ്ബോഴും ഭരണം നിലനിര്‍ത്താന്‍ സര്‍വസന്നാഹങ്ങളുമായി ബി.ജെ.പി കളത്തിലിറങ്ങിക്കഴിഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് വന്‍ സ്വീകരണം ലഭിച്ച സംസ്ഥാനത്ത് എന്തുവിലകൊടുത്തും ഭരണം തിരിച്ചുപിടിക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് കോണ്‍ഗ്രസ്. നിലവില്‍ സംഘ്വിരുദ്ധ നിലപാടുമായി സജീവ പ്രചാരണം നടത്തുന്ന ദേവഗൗഡയുടെ ജനതാദള്‍-എസ് തെരഞ്ഞെടുപ്പിനുശേഷം എന്തു നിലപാട് സ്വീകരിക്കുമെന്നത് കണ്ടറിയണം.

2019ലാണ് ഓപറേഷന്‍ താമരയിലൂടെ കോണ്‍ഗ്രസ് -ജെ.ഡി.എസ് സര്‍ക്കാറിനെ വീഴ്ത്തി ബി.ജെ.പി അധികാരത്തിലെത്തിയത്. ഹിന്ദുത്വതന്നെയാണ് ഭരണകക്ഷിയുടെ മുഖ്യ പ്രചാരണ വിഷയം. വികസന കാര്യങ്ങളല്ല, ലവ് ജിഹാദ് പോലുള്ള വിഷയങ്ങളാണ് ചര്‍ച്ചയാക്കേണ്ടതെന്ന് സംസ്ഥാന അധ്യക്ഷന്‍ നളീന്‍ കുമാര്‍ കട്ടീല്‍ തന്നെയാണ് അടുത്തിടെ പറഞ്ഞത്. അയോധ്യ മാതൃകയില്‍ സംസ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കുന്നത് സര്‍ക്കാര്‍ നയമായിത്തന്നെ ബജറ്റില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു.

യു.പി മാതൃകയില്‍ കര്‍ണാടകയുടെ നാല് ഭാഗങ്ങളില്‍നിന്ന് നാല് രഥയാത്രകളാണ് നടത്താനിരിക്കുന്നത്. ചാമരാജ്നഗറില്‍നിന്നുള്ള യാത്ര മാര്‍ച്ച്‌ ഒന്നിന് ദേശീയ പ്രസിഡന്‍റ് ജെ.പി. നഡ്ഡയും രണ്ടിന് ബെളഗാവിയിലെ നന്ദഗഢില്‍ നിന്ന് രണ്ടാം യാത്ര കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ഫ്ലാഗ് ഓഫ് ചെയ്യും. മാര്‍ച്ച്‌ മൂന്നിന് ബംഗളൂരുവില്‍നിന്നും ബിദറില്‍ നിന്നും തുടങ്ങുന്ന രണ്ട് യാത്രകള്‍ ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഉദ്ഘാടനം ചെയ്യുക. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചെറിയ പദ്ധതികളുടെ ഉദ്ഘാടനത്തിനുപോലും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്ത് എത്തുന്നുമുണ്ട്.

അതേസമയം, പുതുമയുള്ളതും ശക്തവുമായ പ്രചാരണമാണ് സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് നടത്തുന്നത്. ’40 ശതമാനം കമീഷന്‍’ സര്‍ക്കാറാണ് ഭരിക്കുന്നതെന്ന ‘പേ സി.എം’ കാമ്ബയിന്‍ പോലുള്ളവയില്‍ ബി.ജെ.പി വന്‍ പ്രതിരോധത്തിലാണ്. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവിയുടെ അടുത്ത അനുയായിയും സംസ്ഥാനത്തെ 17 ശതമാനം വരുന്ന ലിംഗായത്ത് സമുദായത്തിന്‍റെ പ്രധാന നേതാവുമായ എച്ച്‌.ഡി. തിമ്മയ്യ, മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ അനുയായി കെ.എസ്‍. കിരണ്‍കുമാര്‍, ബി.ജെ.പി മുന്‍ എം.എല്‍.സി സന്ദേശ് നാഗരാജ് എന്നിവരെ പാര്‍ട്ടിയില്‍ എത്തിച്ച്‌ കോണ്‍ഗ്രസ് ഞെട്ടിച്ചിട്ടുണ്ട്.

ജെ.ഡി.എസിന്‍റെ തുമകുരു റൂറല്‍ മുന്‍ എം.എല്‍.എ എച്ച്‌. നിംഗപ്പയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാന അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്‍റെ മിടുക്കാണ് ഇതിനു പിന്നില്‍. വിവിധ ജാഥകള്‍ക്ക് പുറമേ വാതില്‍പ്പടി കാമ്ബയിന്‍ നടത്തി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്ന് ഉറപ്പുനല്‍കുന്ന കാര്‍ഡുകള്‍ വിതരണം ചെയ്യുകയാണ് കോണ്‍ഗ്രസ്. എന്നാല്‍, ഡി.കെ. ശിവകുമാറും പ്രതിപക്ഷനേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും തമ്മിലുള്ള പോര് പാര്‍ട്ടിക്ക് തലവേദനയുമാണ്.

മികച്ച വില്ലനുള്ള ദാദാസാഹേബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്കാരം സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍

മികച്ച വില്ലനുള്ള ദാദാസാഹേബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്കാരം സ്വന്തമാക്കി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ചുപ്പ്’ എന്ന സിനിമയിലെ അഭിനയത്തിനാണ് ദുല്‍ഖറിന് പുരസ്കാരം ലഭിച്ചത്.

നെഗറ്റീവ് റോളിലുള്ള നായകനായാണ് സൈക്കോ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചുപ്പ്: റിവഞ്ച് ഒഫ് ദി ആര്‍ട്ടിസ്റ്റില്‍ ദുല്‍ഖര്‍ അഭിനയിച്ചിട്ടുള്ളത്. ഡാനി എന്ന കഥാപാത്രം ഏറെ നിരൂപക പ്രശംസയും നേടിയിരുന്നു. ബല്‍ക്കി സംവിധാനം ചെയ്ത ചിത്രത്തില്‍ സണ്ണിഡിയോളും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ദുല്‍ഖറിന് ലഭിക്കുന്ന ആദ്യ ഹിന്ദി അവാര്‍‌ഡ് കൂടിയാണിത്. പുരസ്കാരം ലഭിച്ചതിന്റെ സന്തോഷം ദുല്‍ഖര്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചു.

‘ഹിന്ദിയില്‍ നിന്നുള്ള എന്റെ ആദ്യത്തെ അവാര്‍ഡ്. ഒപ്പം നെഗറ്റീവ് റോളില്‍ മികച്ച നടനുള്ള എന്റെ ആദ്യ നേട്ടവും. ഈ ബഹുമതിക്ക് ആദ്യം കടപ്പെട്ടിരിക്കുന്നത് ബല്‍ക്കി സാറിനോടാണ്. എന്നെ ഡാനിയായി തിരഞ്ഞെടുത്തതിന്, ക്ഷമയോടെ മാര്‍ഗദര്‍ശിയായതിന് അദ്ദേഹത്തോടും സഹതാരങ്ങളോടും നന്ദി പറയുന്നു.’- ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group