മൂത്രമൊഴിക്കാൻ കാറില്‍ നിന്നിറങ്ങിയ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറും ഹാവേരി കോണ്‍ഗ്രസ് എംഎല്‍എയുമായ രുദ്രപ്പ ലമാനിയെ ബൈക്ക് ഇടിച്ചു വീഴ്‌ത്തി.വെള്ളിയാഴ്ച ദേശീയപാത 48-ല്‍ ആയിരുന്നു അപകടം.ചിത്രദുർഗ ജില്ലയിലെ ഹിരിയൂർ താലൂക്കിലെ ജവൻഗൊണ്ടനഹള്ളിക്ക് സമീപമാണ് അപകടം നടന്നത്, രുദ്രപ്പ ലമാനിക്ക് ഗുരുതരമായി പരിക്കേറ്റു.ജാവൻഗൊണ്ടനഹള്ളിയിലെ ദേശീയപാത 48 ല്‍ മൂത്രമൊഴിക്കാൻ കാറില്‍ നിന്നിറങ്ങിയ രുദ്രപ്പ ലമാനിയെ ബൈക്കിലെത്തിയ ഒരാള്‍ ഇടിച്ചു വീഴ്‌ത്തി.
ഇടിയുടെ ശക്തിയില്‍ രുദ്രപ്പ ലമാനി നിലത്തു വീണു, നെറ്റിയിലും പല്ലിലും വലതു കാല്‍മുട്ടിലും പരിക്കേറ്റു. ഉടൻ തന്നെ ഹിരിയൂരില്‍ ചികിത്സ തേടുകയും പിന്നീട് ദാവണഗെരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.ബൈക്ക് യാത്രികനെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും എസ്പി സ്ഥിരീകരിച്ചു.
പുളിച്ചുനാറിയ എച്ചിലില്‍ നിന്ന് രുചികരമായ ചിക്കൻ വിഭവം, പണം നല്‍കി വാങ്ങിക്കഴിക്കുന്നത് കൊച്ചുകുട്ടികള്‍ വരെ
പുളിച്ചുനാറിയ എച്ചിലില്‍ നിന്ന് ഉണ്ടാക്കുന്ന ഒരു ചിക്കൻ വിഭവം. അത് പണംകൊടുത്ത് വാങ്ങി രുചിയാേടെ തിന്നുന്ന ജനങ്ങളും.ഫിലിപ്പൈൻസിന്റെ തലസ്ഥാന നഗരമായ മനിലയ്ക്ക് സമീപത്തെ ഹാപ്പിലാൻഡ് എന്ന ചേരിപ്രദേശത്താണ് പഗ്‌പാഗ് എന്ന ഈ എച്ചില്‍ വിഭവം ലഭിക്കുന്നത്. ട്രാവല്‍ വ്ളോഗറായ അഷ്റഫ് എക്സല്‍ സഫാരി ടിവിയില്‍ പങ്കുവച്ച യാത്രാനുഭവങ്ങളിലാണ് പഗ്‌പാഗിനെക്കുറിച്ച് വിവരിക്കുന്നത്.
ഫിലിപ്പെൻസിലെ ഏറ്റവും കുപ്രസിദ്ധമായ ചേരിപ്രദേശമാണ് രുചികരമായ പഗ്‌പാഗ് ലഭിക്കുന്ന ഹാപ്പിലാൻഡ്. പേരുസൂചിപ്പിക്കുന്നതുപോലെ ഒട്ടും ഹാപ്പിയല്ല ഇവിടത്തെ കാര്യങ്ങള്‍. മഹാനഗരമായ മനിലയുടെയും മറ്റും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലം. കറുത്ത് കൊഴുത്ത മലിനജലത്തില്‍ ചവിട്ടിയല്ലാതെ ഇവിടേക്ക് എത്താൻ കഴിയില്ല. മനിലയിലെയും മറ്റും മുന്തിയ ഹോട്ടലുകളില്‍ നിന്നും കെ എഫ് സി പോലുളള ചിക്കൻ സ്റ്റാളുകളില്‍ നിന്നും ആള്‍ക്കാർ കഴിച്ചശേഷം ഉപേക്ഷിക്കുന്ന ചിക്കന്റെ എല്ലില്‍ നിന്നും ബാക്കി വച്ച കഷണങ്ങളില്‍ നിന്നുമാണ് ഈ ഭക്ഷണം ഉണ്ടാക്കുന്നത്. ഇത്തരം ഭക്ഷണം ഉണ്ടാക്കുന്നവർക്ക് എച്ചില്‍ യഥാസമയത്ത് എത്തിച്ചുകൊടുക്കാനും പ്രത്യേക ആളുകളുണ്ടത്രേ. അർദ്ധരാത്രിയോടെ ഹോട്ടലില്‍ നിന്നും മറ്റും ഭക്ഷണാവശിഷ്ടങ്ങള്‍ അടങ്ങിയ ബാഗുകള്‍ ഹാപ്പിലാൻഡിന് സമീപത്ത് കൊണ്ടുതള്ളുന്നതോടെ ഇവരുടെ ജോലി തുടങ്ങും.
ബാഗുകളുടെ കെട്ടഴിച്ച് കൂടിക്കുഴഞ്ഞിരിക്കുന്ന ഭക്ഷാവശിഷ്ടങ്ങള്‍ മാലിന്യങ്ങള്‍ നിറഞ്ഞ ആ വെറും നിലത്തേക്ക് ഇടും. പിന്നീട് അതില്‍ നിന്ന് ചിക്കന്റെ എല്ലും ബാക്കിവന്ന മാംസഭാഗവുമാെക്കെ ശ്രദ്ധാപൂർവം ശേഖരിക്കും. എല്ലിൻ കഷണങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മറ്റ് ഭക്ഷണങ്ങളുടെ അവശിഷ്ടങ്ങള്‍ കുടഞ്ഞ് മാറ്റിയശേഷമാണ് പഗ്‌പാഗ് ഉണ്ടാക്കാനായി ശേഖരിക്കുന്നത്. ഇങ്ങനെ കുടഞ്ഞെറിയുന്ന ജോലിയെ അവിടത്തെ ഭാഷയില്‍ പഗ്‌പാഗ് എന്നാണ് വിളിക്കുന്നത്. അങ്ങനെയാണ് ആ ഭക്ഷണ വിഭവത്തിനും പഗ്‌പാഗ് എന്ന പേരുലഭിച്ചത്.
ശേഖരിച്ച എല്ലിൻ കഷണങ്ങള്‍ ഉള്‍പ്പെടെയുള്ളവ പുലർച്ച അഞ്ചുമണിയോടെ, പഗ്‌പാഗ് ഉണ്ടാക്കുന്ന ഹോട്ടലുകാരുടെ അടുത്തെത്തും. പണം നല്‍കിയാണ് ഹോട്ടലുകാർ ഇത് വാങ്ങുന്നത്. ഈ അവശിഷ്ടങ്ങളെ വെള്ളത്തില്‍ ചെറുതായൊന്ന് കഴുകിയശേഷമാണ് പഗ്‌പാഗ് ഉണ്ടാക്കുന്നത്. തിളച്ച എണ്ണയില്‍ അവശിഷ്ടങ്ങള്‍ വാരിയിട്ട് അല്പം മസാലയും മറ്റും ചേർക്കുന്നതോടെ വിഭവം റെഡിയായി. വരുമാനം തീരെക്കുറഞ്ഞ ചേരിക്കാർക്ക് അമൃത് പോലെയാണ് ഈ ഭക്ഷണം. സാധാരണ ജനങ്ങള്‍ക്ക് ഈ ഭക്ഷണത്തിന്റെ പിന്നാമ്ബുറ കഥ അറിയുമ്ബോള്‍ ഓക്കാനം വരുമെങ്കിലും ചേരിക്കാർ ചോദിക്കുന്ന പണം നല്‍കിയാണ് ഇത് വാങ്ങുന്നത്. കൊച്ചുകുട്ടികള്‍ പോലും ഇത് കഴിക്കുകയും ചെയ്യും.