Home Featured “ബ്രാൻഡ് ബെംഗളൂരു” പ്രചാരണത്തിന് തുടക്കം; നിങ്ങൾക്കും പറയാം … ചിലപ്പോ ശരിയായാലോ

“ബ്രാൻഡ് ബെംഗളൂരു” പ്രചാരണത്തിന് തുടക്കം; നിങ്ങൾക്കും പറയാം … ചിലപ്പോ ശരിയായാലോ

by admin

ബെംഗളൂരു നഗരത്തിന്റെ തീരാ ശാപമായ ഗതാഗതക്കുരുക്കും വെള്ളക്കെട്ടും ഉൾപ്പെടെ 7 അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ജനങ്ങളുടെ അഭിപ്രായം തേടി ബാൻഡ് ബെംഗളൂരു പ്രചാരണത്തിന് തുടക്കം. നഗര ജീവിതം നേരിടുന്ന പ്രശ്നങ്ങളും പരിഹരിക്കാനുള്ള നിർദേശങ്ങളുമാണ് ഓൺലൈനായി സമർപ്പിക്കേണ്ടത്.
ബെംഗളൂരു നഗര വികസനത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ബ്രാൻഡ് ബെംഗളൂരുവിനു രൂപം നൽകിയത്. ശുചിത്വം, പരിസ്ഥിതി, മാലിന്യനിർമാർജനം, മലിനജല സംസ്കരണം, കാവേരി ജലവിതരണം, ചേരി പ്രദേശങ്ങളുടെ വികസനം, അഴിമതിരഹിത ഭരണം ഉൾപ്പെടെയുള്ള വിഷയങ്ങളിലാണ് നിർദേശങ്ങൾ നൽകേണ്ടത്.

നഗര വികസനവുമായി ബന്ധപ്പെട്ട് അഭിപ്രായം നേടി വിവിധ രാഷ്ട്രീയ
പാർട്ടികളിലെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഡി.കെ.
ശിവകുമാർ വ്യക്തമാക്കിയിട്ടുണ്ട്. 6 മാസത്തിനുള്ളിൽ നടപ്പിലാക്കേണ്ട
വികസന പദ്ധതികളുടെ രൂപരേഖ തയാറാക്കാൻ വിദഗ്ധ സമിതി രൂപീകരിക്കും.
റോഡിലെ അപകട കുഴികൾ മൂലമുള്ള പ്രശ്നം പരിഹരിക്കാൻ പ്രത്യേക
പദ്ധതി രൂപീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
സമയം 30 വരെ
www.brandbengaluru.karnataka.gov.in എന്ന സൈറ്റ് വഴിയും 9480685700 എന്ന വാട്സാപ് നമ്പർ മുഖേനയുമാണ് 30ന് മുന്നോടിയായി അഭിപ്രായങ്ങൾ അറിയിക്കേണ്ടത്. കന്നഡയിലും ഇംഗ്ലിഷിലും നിർദേശങ്ങൾ സമർപ്പിക്കാനാകും.

പ്രധാന ലക്ഷ്യം,കുരുക്കഴിക്കൽ
നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാനുള്ള മാർഗങ്ങൾ സ്ഥിരം യാത്രക്കാരിൽ നിന്നുൾപ്പെടെ ലഭിക്കുന്ന അഭിപ്രായങ്ങളിൽ നിന്നു കണ്ടെത്താനാണ് ശ്രമിക്കുന്നത്. പുതിയ റോഡുകളുടെയും അടിപ്പാതകളുടെയും നിർമാണം. നമ്മ മെട്രോ പ്രവർത്തനവും വികസനവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പുത്തൻ ആശയങ്ങളാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. തടാകങ്ങളുടെ പരിപാലനം, കൂടുതൽ ടെക് കമ്പനികളെ നഗരത്തിലേക്ക് ആകർഷിക്കൽ എന്നിവയിലും പുതിയ ദിശാബോധം നൽകാൻ പ്രചാരണത്തിനു കഴിയുമെന്നാണ് കരുതുന്നത്.
ആർക്കും അഭിപ്രായം പറയാം

“കർണാടകയിൽ ജീവിക്കുന്നവരും വിദേശത്തുള്ളവരും ഉൾപ്പെടെ മുഴുവൻ പേർക്കും ബെംഗളൂരു നഗരം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ അഭിപ്രായങ്ങൾ രേഖപ്പെടുത്താം. ഇങ്ങനെ ലഭിക്കുന്ന നിർദേശങ്ങൾ ഉന്നത ഉദ്യോഗസ്ഥരുടെ സമിതി പരിശോധിക്കും. ഇവയുടെ പ്രായോഗികത ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിശോധിച്ച ശേഷം നടപടി സ്വീകരിക്കും – ഡി.കെ. ശിവകുമാർ(ഉപമുഖ്യമന്ത്രി)

ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ വെള്ളിയാഴ്ച ബിജെപി നേതാവ് ബസവരാജ് ബൊമ്മയുമായി കൂടിക്കാഴ്ച നടത്തി.
തന്റെ ഏറ്റവും പുതിയ ബ്രാൻഡ് ബെംഗളൂരുവിലൂടെ നഗരത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഡികെ ശിവകുമാർ ബിജെപി നേതാവ് ബസവരാജ് ബൊമ്മെ സന്ദർശിച്ചത്.
ബുധനാഴ്ച ബ്രാൻഡ് ബെംഗളൂരു വെബ്സൈറ്റ് ആരംഭിച്ചതിന് ശേഷം, ശിവകുമാർ മുൻ മുഖ്യമന്ത്രിമാർ, പ്രമുഖർ, രാഷ്ട്രീയ നേതാക്കൾ, എംഎൽഎമാർ എന്നിവരെ കണ്ട് അഭിപ്രായങ്ങൾ തേടിയിരുന്നു.
ഇതിന്റെ ഭാഗമായാണ്, ബൊമ്മായുടെ ഔദ്യോഗിക വസതിയായ റേസ് കോഴ്സ് റോഡിൽ ചെന്ന് ശിവകുമാർ ബൊമ്മയെ സന്ദർശിച്ചത്. അവർ ഒരു മണിക്കുറിലധികം സംസാരിച്ചതായും ശിവകുമാറുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group