Home Featured കർണാടക ക്രിക്കറ്റ് താരം ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

കർണാടക ക്രിക്കറ്റ് താരം ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

by admin

ബെംഗളൂരു: കർണാടക ക്രിക്കറ്റ് താരം ഹൊയ്‌സാല കെ (34)ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു . ബംഗളൂരുവിൽ നടന്ന ഏജീസ് സൗത്ത് സോൺ ടൂർണമെന്റ്റിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഹൊയ്‌സാല മരിച്ചത്. ബംഗളൂരു ആർഎസ്ഐ ഗ്രൗണ്ടിൽ നടന്ന ഏജീസ് സൗത്ത് സോൺ ടൂർണമെൻ്റിൽ തമിഴ്‌നാടിനെതിരായ മത്സരത്തിലാണ് ഹൊയ്‌സാല കളിച്ചത്.

ആവേശകരമായ ഏറ്റുമുട്ടലിൽ വിജയിച്ച കർണാടക ടീമിൻ്റെ താരങ്ങൾ അത്താഴത്തിന് പോകും മുമ്പ് കുഴഞ്ഞുവീഴുകയായിരുന്നു. നിലത്തുണ്ടായിരുന്ന മെഡിക്കൽ സ്റ്റാഫ് ഉടൻ പരിശോധിച്ച് അടിയന്തര ചികിത്സ നൽകാൻ ശ്രമിച്ചു. ചികിത്സയോട് പ്രതികരിക്കാതായതോടെ ഉടൻ ആംബുലൻസിൽ ബൗറിങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വീട്ടുകാരെയും വിവരമറിയിച്ചു.

എന്നാൽ ഹൊയ്‌സാലയെ പരിശോധിച്ച ബൗറിങ് ആശുപത്രി ഡോക്ടർമാർ അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചു. മധ്യനിര ബാറ്റ്സ്മാനും ബൗളറുമായ ഹൊയ്‌സാല അണ്ടർ 25 വിഭാഗത്തിൽ കർണാടക ടീമിനെ പ്രതിനിധീകരിച്ചു. കർണാടക പ്രീമിയർ ലീഗിലും കളിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group