ബെംഗളൂരു : കർണാടകയിൽ അരലക്ഷം കടന്ന് പ്രതിദിന കോവിഡ്. ഇന്ന് രോഗം സ്ഥിരീകരിച്ചത് 50112 പേർക്കാണ്. 26841 പേർ രോഗമുക്തി നേടി. 346 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി. സംസ്ഥാനത്ത് സ്ഥിരീകരിച്ചതിൽ വെച്ച് ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് നിരക്കും മരണ നിരക്കുമാണ് ഇന്ന് രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1741046 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 1236854. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 487288.
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 16884. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 32.28 ശതമാനം. ഇന്ന് നടത്തിയ പരിശോധനകൾ 155224.
ബെംഗളൂരു അർബനിൽ ഇന്ന് 23106 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 11343 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. 161 പേർ ഇന്ന് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7006 ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 863380 ആണ്. ചികിത്സയിലുള്ളവർ 313314.