Home covid19 കർണാടക: ഇന്ന് കോവിഡ് റിപ്പോർട്ട്‌ ചെയ്തത് 7819 പേർക്ക് ; ടിപിആർ 6.02

കർണാടക: ഇന്ന് കോവിഡ് റിപ്പോർട്ട്‌ ചെയ്തത് 7819 പേർക്ക് ; ടിപിആർ 6.02

by admin

ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7,819 പേർക്കാണ്. 18,648 പേർ രോഗമുക്തി നേടി. 125 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 27,65,134 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 25,51,365. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 1,80,835. സംസ്ഥാനത്തെ ആകെ കോവിഡ് മരണം 32,913. ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 6.02 ശതമാനമാണ്. 1,29,617 പരിശോധനകളാണ് ഇന്ന് നടത്തിയത്

*കേരളത്തില്‍ ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ടിപിആർ 12.24*

ബെംഗളൂരു അർബനിൽ ഇന്ന് 1348 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 4,125 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. 23 പേർ ഇന്ന് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15,307 ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 11,96,688 ആണ്. ചികിത്സയിലുള്ളവർ 85,995.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group