ബെംഗളൂരു: കർണാടകയിൽ കോവിഡ് കേസുകളിലെ വർധനവ് തുടരുന്നു. 26962 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 8697 പേർ ഇന്ന് രോഗമുക്തി നേടി. 190 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി.
സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1274959 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 1046554. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 214311.
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 14075 സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 15.19 ശതമാനം. 1128 പേരാണ് ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്. ഇന്ന് നടത്തിയ പരിശോധനകൾ 177466.
ബെംഗളൂരു അർബനിൽ ഇന്ന് 16662 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 4727 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. 124 പേർ ഇന്ന് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5574 ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 615581 ആണ്. ചികിത്സയിലുള്ളവർ 149624.
ബാംഗ്ലൂർ മലയാളി വാർത്തകളുടെ (www.bangaloremalayali.in) ഏറ്റവും പുതിയ അപ്ഡേറ്റുകൾ നിങ്ങള്ക്ക് ലഭിക്കാനും നിങ്ങളുടെ ബിസിനസിന്റെ പരസ്യം നൽകുന്നതിനു വേണ്ടിയും 9895990220, 7676750627 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യാം