ബെംഗളൂരു : സംസ്ഥാനത്തെ പ്രതിദിന കോവിഡ നിരക്ക് അരലക്ഷത്തിനടുത്ത്. ഇന്ന് രോഗം സ്ഥിരീകരിച്ചത് 48296 പേർക്കാണ്. 14884 പേർ ഇന്ന് രോഗമുക്തി നേടി. 217 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി.
സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1523142 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 1124909. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 382690.
ബംഗളുരുവിൽ നിന്നും സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു.
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 15523. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 25.44 ശതമാനം. ഇന്ന് നടത്തിയ പരിശോധനകൾ 189793.
ബെംഗളൂരു അർബനിൽ ഇന്ന് 26756 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 5123 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. 93 പേർ ഇന്ന് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6375 ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 756740 ആണ്. ചികിത്സയിലുള്ളവർ 259058.