ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 35297 പേർക്കാണ്. 34057 പേർ രോഗമുക്തി നേടി. 344 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി.

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2088488 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 1474678. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 593078.
കർണാടകയിൽ കോവിഡ് ബാധിതരായവരിൽ ബ്ലാക്ക് ഫംഗസ് രോഗവും കണ്ടെത്തി
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 20712. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 27.64 ശതമാനം. ഇന്ന് നടത്തിയ പരിശോധനകൾ 127668.
ബെംഗളൂരുകാര്‍ വാക്‌സിനുവേണ്ടി ഗ്രാമീണ ജില്ലകളിലേക്ക്; കടുത്ത പ്രതിഷേധവുമായി പ്രദേശവാസികള്‍
ബെംഗളൂരു അർബനിൽ ഇന്ന് 15191 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 16084 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. 161 പേർ ഇന്ന് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9125 ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1014996 ആണ്. ചികിത്സയിലുള്ളവർ 359565.