രാജ്യത്ത് രോഗവ്യാപനം അതിതീവ്രമായി തുടരുന്നു. മഹാരാഷ്ട്രയില്‍ അറുപതിനായിരത്തിന് മുകളിലും കര്‍ണാടകയില്‍ അര ലക്ഷത്തിനടുത്ത് ആളുകള്‍ക്കും രോഗം സ്ഥിരീകരിച്ചു. ബംഗളൂരുവില്‍ മാത്രം കാല്‍ലക്ഷത്തിനടുത്ത് രോഗികള്‍ ഉണ്ടായി.
മഹാരാഷ്ട്രയില്‍ പ്രതിദിന കേസുകള്‍ മാറ്റമില്ലാതെ തുടരുന്നു. 62,919 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 828 പേര് മരിച്ചു. തമിഴ്നാട്ടില്‍ 18,692 പേര്‍ക്കും കര്‍ണാടകയില്‍ 48,296 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. ബംഗളൂരുവില്‍ സ്ഥിതി അതിഗുരുതരമാണ്. പുതുതായി സ്ഥിരീകരിച്ചതില്‍ 26,756 രോഗികള്‍ ബംഗളൂരുവില്‍ നിന്നാണ്.
കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്ത് അമ്പതിനായിരത്തിനടുത്തു കോവിഡ് കേസുകൾ
രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രതിദിന കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് ബംഗളൂരുവിലാണ്. രണ്ടര ലക്ഷത്തിലധികം പേര് ചികിത്സയിലുണ്ട്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്തെ പ്രതിദിന രോഗബാധ നാല് ലക്ഷത്തിനരികിലാണ്.
- ബംഗളുരുവിൽ നിന്നും സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു.
- ബെംഗളൂരു ഭാരത് ഇലക്ട്രോണിക്സില് 306 ഒഴിവ്.
- ചൊവ്വ മുതല്‍ ഞായര്‍ വരെ കേരളത്തിൽ കടുത്ത നിയന്ത്രണങ്ങള്‍.
- അതിതീവ്ര വ്യാപനത്തിന് കാരണമാകുന്ന ഇരട്ട ജനിതകമാറ്റം സംഭവിച്ച വൈറസ് ബംഗളൂരുവിലും ;ജാഗ്രത നിർദ്ദേശം
- പോസിറ്റീവായാല്‍ ഫോണ്‍ ഓഫ് ചെയ്തു മുങ്ങും, കണ്ടെത്താനുള്ളത് മൂവായിരത്തിലേറെ രോഗികളെ; ബെംഗളൂരുവില്‍ ആശങ്ക .