Home covid19 കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 31183, രോഗമുക്തി നേടിയവർ 61,766 പേർ

കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 31183, രോഗമുക്തി നേടിയവർ 61,766 പേർ

by admin

ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 31183 പേർക്കാണ്. 61766 പേർ രോഗമുക്തി നേടി. 451 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി. സംസ്ഥാനത്തും ബെംഗളൂരുവിലും കോവിഡ് രോഗം റിപ്പോർട്ട് ചെയ്തതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന രോഗമുക്തി നിരക്കാണ് ഇന്ന് രേഖപെടുത്തിയത്.

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2398925 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 1891042. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 483204. മേയ് അഞ്ചിന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് ചികിത്സയിൽ ഉള്ളവരുടെ എണ്ണം അഞ്ച് ലക്ഷത്തിൽ താഴെ എത്തിയത്.

കേരളത്തിൽ ഇന്ന് 28514 പേർക്ക് കോവിഡ് ; വിശദമായ കോവിഡ് റിപ്പോർട്ട് വായിക്കാം

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 24658. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 24.21 ശതമാനം. ഇന്ന് നടത്തിയ പരിശോധനകൾ 128761.

ബെംഗളൂരു അർബനിൽ ഇന്ന് 8214 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 36030 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. 200 പേർ ഇന്ന് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10856 ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1112058 ആണ്. ചികിത്സയിലുള്ളവർ 261115.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group