ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 38603 പേർക്കാണ്. 34635 പേർ കോവിഡ് മുക്തി നേടി. 475 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി.സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2242065 ആണ്. രോഗമുക്തി നേടിയവരുടെ എഴും 1616092 വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 603539.സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 22313 സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 39.70 ശതമാനം ഇന്ന് നടത്തിയ പരിശോധനകൾ 97236.
ബംഗളുരു നഗരത്തിൽ ഇന്ന് 13338 പേർക്കു കൂടി കോവിഡ സ്ഥിരീകരിച്ചു. 10097 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി . 239 പേർ ഇന്ന് ജില്ലയിൽ കാവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9722 ആയി. പുതിയ റിപോർട്ടുകൾ പ്രകാരം ബംഗളുരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1064396 ,ചികിത്സയിലുള്ളവർ 364382.