ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 9785 പേർക്കാണ്. 21614 പേർ രോഗമുക്തി നേടി. 144 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2757324 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 2532719. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 191796. സംസ്ഥാനത്തെ ആകെ കോവിഡ് മരണം 32644. ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 6.61 ശതമാനമാണ്. 148027 പരിശോധനകളാണ് ഇന്ന് നടത്തിയത്.
ബെംഗളൂരു അർബനിൽ ഇന്ന് 2454 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 5398 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. 21 പേർ ഇന്ന് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15284 ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1195340 ആണ്. ചികിത്സയിലുള്ളവർ 88795.
മണിച്ചെയിൻ മാതൃകയിൽ തട്ടിപ്പ്; ഡയറക്ടർ അറസ്റ്റിലായിട്ടും കമ്പനി പ്രവർത്തിക്കുന്നു
മനുഷ്യകടത്ത് : 38 ശ്രീലങ്കന്‍ പൗരന്മാരെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു