Home covid19 ആശ്വസം ; കർണാടകയിൽ കോവിഡ് കേസുകൾ കുറയുന്നു ;ഇന്നത്തെ കണക്കുകൾ പരിശോധിക്കാം

ആശ്വസം ; കർണാടകയിൽ കോവിഡ് കേസുകൾ കുറയുന്നു ;ഇന്നത്തെ കണക്കുകൾ പരിശോധിക്കാം

by admin

ബംഗളൂരു: കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 4452 പേർക്കാണ്. 19067 പേർ രോഗമുക്തി നേടി. 5.01 ശതമാനമാണ് സംസ്ഥാനത്തെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 88797 പരിശോധനകളാണ് ഇന്ന് നടത്തിയത്. 51 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ആകെ കോവിഡ് മരണ സംഖ്യ 39447 ആയി. സജീവ കേസുകളുടെ എണ്ണം 72414.

ബെംഗളൂരുവിൽ 2139 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 8604 പേർ ഇന്ന് രോഗമുക്തി നേടി. 17 കോവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16708 പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1762315 ആണ്. ചികിത്സയിലുള്ളവർ 29149.

============
കേരളത്തിൽ നിന്നും കർണാടകയിലേക്ക് വരുന്നവർക്ക് ആർ ടി പി സി ആർ ഇളവുകളില്ല ;വിശദമായി വായിക്കാം

കേരളത്തിൽ നിന്ന് കർണാടകയിലേക്ക് വരുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധനയിൽ ഇളവില്ലാത്തത് ബസ് സർവീസുകൾക്ക് തിരിച്ചടിയായി. തെക്കൻ കേരളത്തിലേക്കും മലബാർ മേഖലയിലേക്കും 20 ശതമാനം സർവീസുകൾ മാത്രമാണ് നടത്തുന്നത്. വാരാന്ത്യങ്ങളിൽ പോലും കാര്യമായ തിരക്കില്ലാത്തതിനാൽ കനത്ത നഷ്ടം സഹിച്ചാണ് സർവീസ് മിക്ക ബസുകളും സർവീസ് നടത്തുന്നത്. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം നവംബർ മുതലാണ് സ്വകാര്യ ബസുകളിൽ യാത്രക്കാർ കൂടിയത്. ഇതിനനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിച്ചെങ്കിലും പിന്നാലെ മൂന്നാംതരംഗം കൂടി വന്നതോടെ വീണ്ടും യാത്രക്കാർ കുറഞ്ഞു. നോൺ എസി സർവീസുകളാണ് കൂടുതലും നടത്തുന്നത്.

പ്രതിദിന സർവീസുകൾ കേരള, കർണാടക ആർടിസികളും വെട്ടിക്കുറച്ചിട്ടുണ്ട്. നേരത്തെ 45 മുതൽ 60 സർവീസുകൾ വരെ നടത്തിയിരുന്ന കേരള ആർടിസി ഇപ്പോൾ വാരാന്ത്യങ്ങളിലുൾപ്പെടെ ഇരുപതിൽ താഴെ സർവീസുകളാണ് നടത്തുന്നത്. കർണാടക ആർടിസിയും വാരാന്ത്യങ്ങളിൽ മാത്രമാണ് കൂടുതൽ സർവീസുകൾ നടത്തുന്നത്. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉറപ്പുവരുത്തി മാത്രമേ കേരള ആർടിസി ബസിൽ വിവിധ ഡിപ്പോകളിൽ നിന്ന് യാത്രക്കാരെ കയറ്റുന്നുള്ളൂ.

ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധന പിൻവലിക്കുന്നത് സംബന്ധിച്ച് സർക്കാർ അനുകൂലന നിലപാട് സ്വീകരിക്കണമെന്നാണ് ബസ് സംഘടനകളുടെയും യാത്രക്കാരുടെയും ആവശ്യം.

You may also like

error: Content is protected !!
Join Our WhatsApp Group