ബെംഗളൂരു : കർണാടകയിൽ കോവിഡ് കേസുകളിലെ വർധനവ് തുടരുന്നു. 23558 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 6412 പേർ ഇന്ന് രോഗമുക്തി നേടി. 116 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി.
സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1222202 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 1032233. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 176188.
അന്തർ സംസ്ഥാന യാത്രയ്ക്കാർക്കുൾപ്പെടെ കേരളത്തിലെ പുതിയ ക്വാറന്‍റീന്‍, ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 13762. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 15.47 ശതമാനം. 904 പേരാണ് ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്. ഇന്ന് നടത്തിയ പരിശോധനകൾ 152281.
ബെംഗളൂരു അർബനിൽ ഇന്ന് 13640 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3509 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. 70 പേർ ഇന്ന് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5382 ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 583675 ആണ്. ചികിത്സയിലുള്ളവർ 124894.