ബെംഗളൂരു : സംസ്ഥാനത്ത് ഇന്നും 15000 ന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . ഇന്ന് രോഗം സ്ഥിരീകരിച്ചത് 15785 പേർക്കാണ്. 7098 പേർ ഇന്ന് രോഗമുക്തി നേടി. 146 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി. ഇത് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് മരണ നിരക്കാണ്.
സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1176850 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 1021250. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 142084.
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 13497. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 12.81 ശതമാനം. 721 പേരാണ് ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്.
ബെംഗളൂരു അർബനിൽ ഇന്ന് 9618 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 4240 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. 97 പേർ ഇന്ന് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5220 ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 556253 ആണ്. ചികിത്സയിലുള്ളവർ 103178.