ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1674 പേർക്കാണ്. 1376 പേർ രോഗമുക്തി നേടി. 38 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2909958 ആണ്.
രോഗമുക്തി നേടിയവരുടെ എണ്ണം 2849003. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 24280. സംസ്ഥാനത്തെ ആകെ കോവിഡ് മരണം 36650. ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 1.38 ശതമാനമാണ്. 121021 പരിശോധനകളാണ് ഇന്ന് നടത്തിയത്.
ബെംഗളൂരു അർബനിൽ ഇന്ന് 477 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 154 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. 07 പേർ ഇന്ന് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചു.
ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15892 ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1228515 ആണ്. ചികിത്സയിലുള്ളവർ 8986.