ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1189 പേര്‍ക്കാണ്. 1456 പേര് രോഗമുക്തി നേടി. 22 കോവിഡ് മരണങ്ങള് ഇന്ന് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2936077 ആണ്.
രോഗമുക്തി നേടിയവരുടെ എണ്ണം 2880889. വിവിധ ജില്ലകളിലായി ഇപ്പോള്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 20556. സംസ്ഥാനത്തെ ആകെ കോവിഡ് മരണം 37145. ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 0.94 ശതമാനമാണ്. 125158 പരിശോധനകളാണ് ഇന്ന് നടത്തിയത്.
ബെംഗളൂരു അര്‍ബനില്‍ ഇന്ന് 267 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 300 പേര് ഇന്ന് ജില്ലയില്‍ രോഗമുക്തി നേടി. 02 കോവിഡ് മരണമാണ് ഇന്ന് ജില്ലയില്‍ റിപ്പോർട്ട് ചെയ്തത്.
ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15959 ആയി. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബെംഗളൂരു അര്‍ബനില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1235036 ആണ്. ചികിത്സയിലുള്ളവര്‍ 7762.