ബംഗളൂരു: കോവിഡ് വ്യാപനത്തെതുടര്‍ന്ന് കര്‍ണാടകയില്‍ മേയ് 24വരെ ഏര്‍പ്പെടുത്തിയ സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ ജൂണ്‍ ഏഴുവരെ നീട്ടി. ഉന്നത തല യോഗത്തിനുശേഷം വെള്ളിയാഴ്ച വൈകിട്ട് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയാണ് ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
നിലവിലുള്ള നിയന്ത്രണങ്ങള്‍ അതുപോലെ തുടരും. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ പത്തുവരെ പ്രവര്‍ത്തിക്കും. ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും മന്ത്രിമാരുമായും യോഗം ചേര്‍ന്നുവെന്നും വിദഗ്ധ ഉപദേശം കണക്കിലെടുത്തുകൊണ്ട് ജൂണ്‍ ഏഴിന് രാവിലെ ആറുവരെ ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. നിലവില്‍ മേയ് 24വരെയുള്ള ലോക്ക് ഡൗണ്‍ ആണ് രണ്ടാഴ്ചത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചത്.
കോവിഡ് തീവ്രവ്യാപനത്തെതുടര്‍ന്ന് ഏപ്രില്‍ 27നാണ് സംസ്ഥാനത്ത് 14 ദിവസത്തെ സമ്ബൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. പിന്നീട് മേയ് പത്തു മുതല്‍ 24വരെ സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു. ലോക്ക് ഡൗണ്‍ കാലയളവില്‍ രോഗ വ്യാപനത്തില്‍ കുറവുണ്ടായെന്നും രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക് ഡൗണ്‍ നീട്ടണമെന്നും വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തിരുന്നു. ഗ്രാമീണ മേഖലയില്‍ ഉള്‍പ്പെടെ രോഗ വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് രണ്ടാഴ്ച കൂടി ലോക്ക് ഡൗണ്‍ നീട്ടിയത്. ലോക്ക് ഡൗണ്‍ തുടങ്ങിയശേഷം ബംഗളൂരുവില്‍ ഉള്‍പ്പെടെ കോവിഡ് കേസുകള്‍ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. ജൂണ്‍ ആദ്യവാരത്തോടെ സംസ്ഥാനത്തെ പ്രതിദിന കേസുകള്‍ കുറയുമെന്നാണ് വിലയിരുത്തല്‍.