ബെംഗളൂരു : വാരാന്ത്യ കർഫ്യു തുടരണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ 20 വരെ കാക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ അധ്യക്ഷ തയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീ രുമാനിച്ചു.
വെള്ളിയാഴ്ച നടക്കുന്ന യോഗ ത്തിൽ ഇതു ചർച്ച ചെയ്തു തീരു മാനിക്കും. വാരാന്ത്യ കർഫ്യു പിൻവലിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്ന സാഹചര്യ ത്തിലാണിത്. സമ്പൂർണ ലോക്ഡൗൺ നടപ്പാക്കേണ്ടതില്ലെ ന്നും യോഗം തീരുമാനിച്ചതായി റവന്യു മന്ത്രി ആർ.അശോക പറഞ്ഞു.
ഈ മാസം 25ന് കോവിഡ് വ്യാപനം ഉച്ചസ്ഥായിയിലെത്തുമെന്നും ഇതിനു ശേഷം വ്യാപനം കുത്തകുറയുമെന്നുമാണു വിദഗ്ധ രുടെ വിലയിരുത്തൽ.ആദ്യ തരംഗത്തിൽ കോവിഡ് കണക്കുകൾ ഉയരാൻ 4 മാസവും രണ്ടാം തരംഗത്തിൽ 3 മാസവുമാ ണെടുത്തത്.
നിയന്ത്രണങ്ങളിൽ ഇളവു വേണം മെന്ന ആവശ്യം ശക്തമാകുന്നത് നിടെ വിദഗ്ധർക്കിടയിൽ ഇതു സംബന്ധിച്ച് രണ്ടഭിപ്രായമുണ്ടെന്ന് അശോക വ്യക്തമാക്കി. നിയന്ത്രണങ്ങൾ അടിച്ചേൽപിക്കാൻ സർക്കാരിന് ആഗ്രഹമില്ല. എന്നാൽ കോവിഡ് കണക്കുകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ നിലനിർത്തുന്നതെന്നും അദ്ദേഹം വ്യക്ത മാക്കി.

Order@ www.mudkart.com
നേരിട്ട് സ്റ്റോർ സന്ദർശിക്കുന്നവർക്ക് 20 ശതമാനം കിഴിവ് ലഭിക്കുന്നതാണ്.
Mudkart: No.29, 3rd Cross, Venkata Reddy Layout 6th Block, Koramangala, Bengaluru
Bengaluru-560035, Karnataka
📍https://goo.gl/maps/nLSwbpric3WZsuzH9
👉Instagram – https://instagram.com/mudkart?utm_medium=copy_link
👉Facebook – https://www.facebook.com/mudkartofficial/
👉WhatsApp – https://wa.me/message/4PFAXCKJCAUFJ1