ബംഗളൂരു: പാര്‍പ്പിടസമുച്ചയം നിര്‍മിക്കുന്നതിന് അനുമതിതേടി സര്‍ക്കാര്‍ ഓഫിസുകളില്‍ കയറിയിറങ്ങി മടുത്ത ദമ്ബതിമാര്‍ പ്രതിഷേധത്തിന്‍റെ ഭാഗമായി രാഷ്ട്രപതിക്കും ജില്ല അസിസ്റ്റന്‍റ് കമീഷണര്‍ക്കും ദയാവധം ആവശ്യപ്പെട്ട് കത്തയച്ചു.ശിവമൊഗ്ഗ സാഗര്‍ താലൂക്ക് സ്വദേശികളായ ശ്രീകാന്ത് നായിക്, ഭാര്യ സുജാത നായിക് എന്നിവരാണ് കത്തയച്ചത്. കെട്ടിടം നിര്‍മിക്കാനുള്ള അനുമതിക്ക് പഞ്ചായത്ത്, താലൂക്ക് ഓഫിസുകളിലെ രണ്ട് ഉദ്യോഗസ്ഥര്‍ അഞ്ചുലക്ഷവും 10 ലക്ഷവുംവീതം കൈക്കൂലി ആവശ്യപ്പെട്ടതായി കത്തില്‍ പറയുന്നു. കൈക്കൂലി നല്‍കാന്‍ പണമില്ലാത്തതിനാല്‍ പദ്ധതി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും കത്തില്‍ വ്യക്തമാക്കി.
അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ജില്ല അസിസ്റ്റന്‍റ് കമീഷണര്‍ അറിയിച്ചു. സ്ഥലത്തിന്‍റെ രേഖകളുമായി പഞ്ചായത്ത് വികസന ഓഫിസറെ സമീപിച്ചപ്പോള്‍ അഞ്ചുലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.താലൂക്ക് ഓഫിസില്‍ ഇതിനേക്കാള്‍ ഭീകരമായിരുന്നു സാഹചര്യം. പത്തുലക്ഷം രൂപ നല്‍കിയാല്‍ അനുമതിക്ക് ആവശ്യമായ നടപടിയെടുക്കാമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പിന്നീട് കലക്ടറേറ്റില്‍ പോയെങ്കിലും ആരും സഹായിച്ചില്ലെന്നും പരാതിയില്‍ പറയുന്നു
അന്യസംസ്ഥാനങ്ങളിലേക്കു പോകുന്ന വാഹനങ്ങള്‍ വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യണം
കോയന്പത്തൂര്‍: തമിഴ്നാട്ടില്‍ നിന്ന് അന്യസംസ്ഥാനങ്ങളിലേക്കു പോകുന്ന വാഹനങ്ങള്‍ക്ക് അതിര്‍ത്തികളിലെ ട്രാന്‍സിറ്റ് ചെക്ക് പോസ്റ്റുകളില്‍ താല്‍ക്കാലിക അനുമതി നല്‍കാറാണ് പതിവ്.ഇതിനായി വാഹനങ്ങളുടെ നന്പര്‍ രജിസ്റ്റര്‍ ചെയ്ത് ഫീസ് ഈടാക്കുന്നുണ്ട്. ഈ പെര്‍മിറ്റിന് വെബ്സൈറ്റ് വഴി അപേക്ഷിക്കാമെന്നും ഫീസ് അടയ്ക്കാമെന്നും തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു.
ഇതേത്തുടര്‍ന്ന് അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലെ താത്കാലിക ക്ലിയറന്‍സ് കഴിഞ്ഞ രണ്ട് ദിവസമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതുമൂലം കോയന്പത്തൂര്‍ വഴി കേരളത്തിലേക്ക് വരുന്ന ടൂറിസ്റ്റ് വാഹനയാത്രികര്‍ക്ക് ഫീസ് അടച്ച് വെബ്സൈറ്റ് വഴി അപേക്ഷിച്ചാലും അനുമതി ലഭിക്കാതെ കാത്തിരിക്കേണ്ട അവസ്ഥയാണ്.കഴിഞ്ഞ ദിവസം രാത്രി കെ.ജി. ചാവടി ഭാഗത്തെ ചെക്ക് പോസ്റ്റില്‍ നേരിട്ട് എത്തി താത്കാലിക പെര്‍മിറ്റിന് അപേക്ഷിച്ചെങ്കിലും നടപടിയുണ്ടാകാത്തതിനാല്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ കോയന്പത്തൂരിലേക്കു തിരിച്ചു പോയി.