ബംഗളൂരു: മയക്കുമരുന്ന് കള്ളക്കടത്ത് ആരോപിച്ച് കർണാടകയിലെ കോൺഗ്രസ് നേതാവിനെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. കലബുറുഗി സൗത്ത് ബ്ലോക്ക് കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് ലിംഗരാജ് കന്നിയെയാണ് താനെ പൊലീസ് അറസ്റ്റ് ചെയ്തത്.താനെ നഗരത്തിൽ മയക്കുമരുന്ന് കൈവശം വെക്കുകയും വിൽക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടെയാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. 120 കുപ്പികളുള്ള നിരോധിത കൊഡീൻ അധിഷ്ഠിത സിറപ്പും ഇയാളിൽ നിന്ന് കണ്ടെത്തി.
ബസാർപേത്ത് പൊലീസ് സ്റ്റേഷനിൽ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മന്ത്രി പ്രിയങ്ക് ഖാർഗെ, കോൺഗ്രസ് എംഎൽഎ അല്ലമപ്രഭു പാട്ടീൽ എന്നിവരുടെ അടുത്ത സഹായിയാണ് കന്നിയെന്ന് പറയപ്പെടുന്നു.കന്നിയെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി കലബുറുഗി ജില്ല കോൺഗ്രസ് കമ്മിറ്റി അറിയിച്ചു. അതേസമയം കലബുറുഗി ജില്ല ചുമതലയുള്ള മന്ത്രിയും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖാർഗെക്കെതിരെ കടുത്ത വിമർശവുമായി ബിജെപി രംഗത്തെത്തി.
മതില്‍ ചാടിക്കടന്ന് രക്തസാക്ഷികളെ ആദരിച്ച് മുഖ്യമന്ത്രി
ലഫ്റ്റനന്‍റ് ഗവർണറുടെ വിലക്കു മറികടന്ന് ജമ്മുകാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും മന്ത്രിസഭാംഗങ്ങളും ശവകുടീരത്തില്‍ ആദരമർപ്പിച്ചു.1931ല്‍ അന്നത്തെ കാഷ്മീർ രാജാവ് ഹരിസിംഗിനെതിരേ പ്രതിഷേധിച്ച 22 പേരെ വെടിവച്ചു കൊന്നതിന്‍റെ ഓർമയ്ക്കായുള്ള മണ്ഡപം ഇന്നലെ ഇതുള്‍പ്പെടെ ഒട്ടേറെ നാടകീയരംഗങ്ങള്‍ക്കാണു സാക്ഷ്യംവഹിച്ചത്.വീട്ടുതടങ്കലും സുരക്ഷാ മുൻകരുതലുകളും ഭേദിച്ച് നടന്നും ഓട്ടോറിക്ഷയിലും ഇരുചക്രവാഹനത്തിലും മാറിക്കയറി മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും കൂടീരത്തില്‍ കടക്കാൻ ശ്രമിച്ചെങ്കിലും സുരക്ഷാസേന തടഞ്ഞു.
ഇതോടെ മതില്‍ചാടി സംഘം അകത്ത് പ്രവേശിക്കുകയായിരുന്നു.തന്നെയും സഹപ്രവർത്തകരെയും ആക്രമിക്കാൻ ശ്രമം നടന്നതായി പിന്നീട് മുഖ്യമന്ത്രി ആരോപിക്കുകയും ചെയ്തു. നേരത്തേ ശവകുടീരത്തിലേക്കുള്ള പ്രവേശനം വിലക്കിയ ലഫ്റ്റനന്‍റ് ഗവര്‍ണർ മനോജ് സിൻഹ മുഖ്യമന്ത്രിയെ വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു. ഇതവഗണിച്ച് മുഖ്യമന്ത്രിയും സംഘവും എത്തിയതോടെയാണ് പോലീസ് ബലപ്രയോഗം നടത്തിയത്.1931 ജൂലൈ 13ലെ രക്തസാക്ഷികളുടെ ശവകുടീരങ്ങളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ഫാത്തിഹ അര്‍പ്പിക്കുകയും ചെയ്തുവെന്ന് പിന്നീട് മുഖ്യമന്ത്രി സമൂഹമാധ്യമത്തില്‍ അറിയിച്ചു.””
എന്‍റെ വഴിതടയാൻ ശ്രമിച്ചതിനാല്‍ നൗഹട്ട ചൗക്കില്‍നിന്ന് നടന്നെത്തി. നഖ്ഷ്ബി സാഹിബ് ദര്‍ഗയിലേക്കുള്ള ഗേറ്റും അവർ അടച്ചിരുന്നു. അതിനാല്‍ മതില്‍ ചാടിക്കടന്നു. ഇതിനിടെ എന്നെ പിടികൂടാനും ശ്രമിച്ചു”-സംഭവസ്ഥലത്തെ വീഡിയോ ദൃശ്യങ്ങള്‍ക്കൊപ്പമുള്ള പോസ്റ്റില്‍ മുഖ്യമന്ത്രി പറഞ്ഞു. ശവകുടീരത്തില്‍വച്ച് തന്നെ മര്‍ദിച്ചതായി പറയുന്ന മറ്റൊരു വീഡിയോയും മുഖ്യമന്ത്രി പുറത്തുവിട്ടു.1931 സംഭവത്തിന്‍റെ വാര്‍ഷികാചരണം പാടില്ലെന്ന് നേരത്തേ ലഫ്. ഗവർണർ ഉത്തരവിറക്കിയിരുന്നു.