Home Featured കേരള അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കൊവിഡ് ബോധവത്കരണവുമായി കര്‍ണാടക

കേരള അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കൊവിഡ് ബോധവത്കരണവുമായി കര്‍ണാടക

കേരള – കര്‍ണാടക അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കൊവിഡ് ബോധവത്കരണവുമായി കര്‍ണാടക. ദക്ഷിണ കര്‍ണാടകത്തില്‍ അഞ്ച് ഇടങ്ങളില്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച്‌ ബോധവത്കരണം തുടങ്ങി.മറ്റ് അസുഖങ്ങള്‍ ഉള്ളവരും ഗര്‍ഭിണികളും പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്ന് അറിയിപ്പുണ്ട്.സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന ഇടങ്ങളിലാണ് കര്‍ണാടകയുടെ കൊവിഡ് ബോധവത്കരണം. ദക്ഷിണ കന്നഡ ജില്ലയിലെ തലപ്പാടി, സാറഡുക്ക, സ്വര്‍ഗ, സുള്ള്യപ്പദവ്, ജാല്‍സൂര്‍ എന്നിവിടങ്ങളിലാണിത്. കേരളത്തില്‍ കൊവിഡ് ഉയര്‍ന്ന സാഹചര്യത്തിലാണ് കര്‍ണാടകയുടെ നടപടി. ചെക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബോധവത്കരണം മാത്രമാണ് ഈ കേന്ദ്രങ്ങളില്‍ നടക്കുന്നത്. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരേയും നിയമിച്ചിട്ടുണ്ട്.

കേരളത്തില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികളില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ പരിശോധന നടത്താന്‍ കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ഇതിനിടയില്‍ കര്‍ണാടകയില്‍ കൊവിഡ് വകഭേദമായ ജെഎന്‍-1 റിപ്പോര്‍ട്ട് ചെയ്തു. ഉഡുപ്പി സ്വദേശിയായ 82 വയസുകാരനാണ് ചികിത്സയില്‍ ഉള്ളത്.

പാല്‍ തിളപ്പിക്കുന്ന ഈ തീ 74 വര്‍ഷമായി അണഞ്ഞിട്ടില്ലെ’ന്ന് കടയുടമ, തള്ളാണോ എന്ന് സോഷ്യല്‍ മീഡിയ

രാജസ്ഥാനിലെ ജോഥ്പൂരില്‍ ഒരു പ്രശസ്തമായ കടയുണ്ട്. ഈ പാല്‍ക്കടയുടെ ഇപ്പോഴത്തെ ഉടമ വിപുല്‍ നികുബ് എന്ന ആളാണ്.എന്നാല്‍, വിപുല്‍ പറഞ്ഞ ഒരു കാര്യമാണ് ഇപ്പോള്‍ വാര്‍ത്തയാവുന്നത്. തങ്ങളുടെ കടയിലെ പാല്‍ തിളപ്പിക്കുന്നതിനുള്ള തീ കഴിഞ്ഞ 74 വര്‍ഷമായി നിര്‍ത്താതെ കത്തുകയാണ് എന്നാണ് വിപുല്‍ പറയുന്നത്.’1949 -ല്‍ എന്റെ മുത്തച്ഛനാണ് ഈ കട തുടങ്ങിയത്. അന്ന് മുതല്‍ പാല്‍ തിളപ്പിക്കുന്നതിന് വേണ്ടി ഈ തീ അണയാതെ കത്തുന്നുണ്ട്. സാധാരണയായി വിറകും കല്‍ക്കരിയുമാണ് പാല്‍ തിളപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നത്. 22 മുതല്‍ 24 മണിക്കൂര്‍ വരെ ഈ കട തുറന്ന് പ്രവര്‍ത്തിക്കുന്നു’ എന്ന് വിപുല്‍ പറയുന്നു. ‘തലമുറ തലമുറയായി ഞങ്ങളീ കട നടത്തുന്നു.

ഏകദേശം 75 വര്‍ഷത്തോളമായി ഈ കട പ്രവര്‍ത്തിക്കുന്നുണ്ട്.ഈ കടയ്ക്കൊരു പാരമ്ബര്യമുണ്ട്. ഞാൻ അതില്‍ മൂന്നാമത്തെ തലമുറയാണ്. ഈ പാല്‍ കട പ്രസിദ്ധമാണ്, ആളുകള്‍ ഇവിടെ ഒരുപാട് എത്തുന്നുണ്ട്. പാല്‍ ഊര്‍ജ്ജവും പോഷണവും നല്‍കുന്ന ഒന്നാണ്. അതിനാല്‍ തന്നെ ഞങ്ങള്‍ ബിസിനസ്സ് വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നു’ എന്നും വിപുല്‍ പറയുന്നു.സോജാതി ഗേറ്റിന് സമീപത്തായിട്ടാണ് ഈ കട പ്രവര്‍ത്തിക്കുന്നത്. കാലങ്ങളായി പ്രവര്‍ത്തിക്കുന്ന കട എന്നതുകൊണ്ടും ഒരേ കുടുംബം തന്നെ തലമുറകളായി നടത്തുന്ന കട എന്നതുകൊണ്ടുമെല്ലാം വളരെ പ്രശസ്തമാണ് ഇത്.

അതിനാല്‍ തന്നെ അനേകം ആളുകള്‍ ഇവര്‍ക്ക് ഉപഭോക്താക്കളായിട്ടുമുണ്ട്. അടുത്തിടെ എഎൻഐ ഈ കടയെ കുറിച്ച്‌ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതില്‍ ഇവിടെ പാല്‍ തിളപ്പിക്കുന്ന തീ 1949 മുതല്‍ അണഞ്ഞിട്ടില്ല എന്ന് പറയുന്നു.അതേസമയം ഇത് കുറച്ച്‌ ഓവറല്ലേ? 74 വര്‍ഷമായി അണയാതെ ഒരടുപ്പ് കത്തുമോ എന്ന് പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. അങ്ങനെ ഒരു സംശയം സ്വാഭാവികമാണ് അല്ലേ

You may also like

error: Content is protected !!
Join Our WhatsApp Group