കൊച്ചി : എയർ ഇന്ത്യ എക്‌സ്പ്രസ്കോഴിക്കോട്-ബെംഗളൂരു റൂട്ടിൽ ജനുവരി 16 മുതൽ നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. ബെംഗളൂരുവിൽ നിന്നും വൈകീട്ട് 6.45 ന് പുറപ്പെടുന്ന വിമാനം 7.45 ന് കോഴിക്കോട്ടെത്തും. മടക്ക വിമാനം കോഴിക്കോട്ടുനിന്ന് രാത്രി 8.15-ന് പുറപ്പെട്ട് 9.15-ന് ബെംഗളൂരുവിലെത്തും.പുതിയ സർവീസ് തുടങ്ങുന്നതോടു കൂടി കോഴിക്കോട് നിന്നും മുംബൈ, കൊൽക്കത്ത, ഡൽഹി, ചെന്നൈ, ഹൈദരാബാദ്, ഗോവ, ജയ്‌പുർ, പുണെ, വാരാണസി തുടങ്ങി 22 സ്ഥലങ്ങളിലേക്ക് വൺ-സ്റ്റോപ്പ് സർവീസുകൾ ലഭ്യമാകും.കോഴിക്കോടിന് പുറമേ കൊച്ചിയിൽ നിന്ന് ആഴ്ചയിൽ 90, തിരുവനന്തപുരത്തു നിന്ന് 58, കണ്ണൂരിൽ നിന്ന് 52 സർവീസുകൾ നടത്തുന്നുണ്ട്.
തടി കൂടുന്നു! എല്ലാവരും ഇനി ഇത് കുടിച്ചാല്‍ മതിയെന്ന് കിം ജോങ് ഉൻ; പുത്തൻ പാനീയം പുറത്തിറക്കി ഉത്തര കൊറിയൻ ഭരണകൂടം
ഉത്തരകൊറിയയില്‍ പട്ടിണി മൂലം ആളുകള്‍ മരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടയില്‍ അമിത വണ്ണം കുറയ്‌ക്കാൻ പുത്തൻ പരീക്ഷണവുമായി കിം ജോങ് ഉൻ.കുറഞ്ഞ കലോറി ബിയറാണ് കിം ഭരണകൂടം പുറത്തിറക്കിയത്. ഉത്തര കൊറിയയില്‍ ബിയര്‍ ഉപഭോഗം ആഗോള ശരാശരിയേക്കാള്‍ വളരെയധികം കൂടുതലാണ്.സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യനിര്‍മാണ കമ്ബനിയാണ് കലോറി കുറഞ്ഞ ബിയര്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ പഞ്ചസാര കുറവാണെന്നാണ് പറയപ്പെടുന്നത്. ബിയറിന്റെ ഏറ്റവും പുതിയ പതിപ്പാണിതെന്ന് ഉത്തരകൊറിയൻ മാദ്ധ്യമമായ മോണിംഗ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.കിം ജോങ്ങിന്റെ ഭരണത്തിന് കീഴില്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ പട്ടിണി മൂലം മരിക്കുന്നതായാണ് റിപ്പോര്‍ട്ട്.
എങ്കിലും ബിയറിനും അരി ഉപയോഗിച്ചുള്ള സോജു എന്ന പാനീയത്തിനും വൻ ഡിമാൻഡാണ്. രാജ്യത്ത് റൈസ് വൈൻ സോജു ആണ് സാധാരണയായി ഉപയോഗിക്കുന്നതെന്ന് പ്രമുഖ ടൂര്‍ മാനേജര്‍ റോവൻ ബെയര്‍ഡ് പറയുന്നു.പുരുഷന്മാരുടെ ഭാരം കൂടുന്നത് തടയാൻ കഴിയുന്ന കലോറി കുറഞ്ഞ ബിയറിന് ഇനി വലിയ ഡിമാൻഡാകും. ഇവിടെ പുരുഷന്മാര്‍ക്ക് ഓരോ മാസവും രണ്ട് ലിറ്റര്‍ ബിയറിനാണ് ടോക്കണുകള്‍ ലഭിക്കുന്നതെന്നും ബെയര്‍ഡ് കൂട്ടിച്ചേര്‍ത്തു.നേരത്തെ ഉത്തരകൊറിയൻ ഏകാധിപതി കരയുന്ന വീഡിയോ വൈറലായിരുന്നു. സ്ത്രീകളുടെ മുന്നില്‍ പ്രസംഗിക്കുമ്ബോള്‍ കണ്ണുനീര്‍ തുടയ്‌ക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. രാജ്യത്ത് ജനനനിരക്ക് കുറയുന്നത് തടയാൻ സ്ത്രീകളോട് കഴിയുന്നത്ര പ്രസവിക്കാൻ കിം ആഹ്വാനം ചെയതിരുന്നു. ഈ അവസരത്തിലായിരുന്നു കിം കണ്ണീര്‍ പൊഴിച്ചത്