ബെംഗളൂരു: സാങ്കേതികവിദ്യകളുടെയും നുതന ആശയങ്ങളുടെയും സറ്റാർട്ടപ്പുകളുടെയും പറുദീസയായ യുഎസ് സിലിക്കൻ വാലിയോടാണ് കർണാടക മത്സരിക്കുന്നതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.500 ഫോർച്യൂൺ കമ്പനികളിൽ 400 എണ്ണവും കർണാടകയിലാണ്.
സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ എന്തു വീട്ടുവീഴ്ചയ്ക്കും തയാറാകുമെന്നും ഇന്ത്യ ഗ്ലോബൽ ഇന്നവേഷൻ കണക്ട് സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സ്റ്റാർട്ടപ് സ്ഥാപകർ, നിക്ഷേപകർ, ബിസിനസ് എക്സി ക്യൂട്ടീവുകൾ തുടങ്ങിയവർ അണിനിരന്ന സമ്മേളനത്തിൽ യുഎസ്, ജപ്പാൻ, കൊറിയ, ജർമനി, ഇസ്രയേൽ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു.