ബെംഗളൂരു: ഈ മാസം 17-ന് സംസ്ഥാനത്തെ കോളേജുകൾ തുറക്കുന്നതിന് മുന്നോടിയായി സർക്കാർ വിശദമായ മാർഗനിർദേശം പുറത്തിറക്കി.
രക്ഷിതാക്കളിൽ നിന്നുള്ള സമ്മതപത്രം ഉണ്ടെങ്കിൽ മാത്രമെ വിദ്യാർഥികൾക്ക് കോളേജുകളിൽ നേരിട്ടെത്തി ക്ലാസിൽ പങ്കെടുക്കാനാകൂ
കോളേജിൽ വരുന്ന വിദ്യാർഥികൾ മൂന്നുദിവസം മുമ്പ് ആർ.ടി.പി.സി.ആർ. പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
അധ്യാപകർക്കും കോളജിലെ മറ്റു ജീവനക്കാർക്കും കോവിഡ് പരിശോധന നിർബന്ധമാണ്.
നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്ക് നിലവിലുള്ളതുപോലെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാം.
വിദ്യാർഥികൾക്കും മറ്റു ജീവനക്കാർക്കും അധ്യാപകർക്കും മാസ്ക് നിർബന്ധമാണ്.
അധ്യാപകർ മാസ്കിനൊപ്പം ഫെയ്‌സ് ഷീൽഡും ധരിക്കണം.
ഏറ്റവും അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കണ്ടെത്തി സൗജന്യമായി പരിശോധന നടത്താനുള്ള സൗകര്യം കോളേജ് അധികൃതർ ഒരുക്കണം.
ഒരോ ഷിഫ്റ്റിലും ഒരോ ക്ലാസിലെയും 50 ശതമാനം വിദ്യാർഥികളെ മാത്രമായിരിക്കും ക്ലാസിൽ പങ്കെടുക്കാൻ അനുവദിക്കുക. ഇതിനായി ആവശ്യമെങ്കിൽ പഠന സമയം വർധിപ്പിക്കാം.
ഒരോ ക്ലാസിലും രോഗ ലക്ഷണമുണ്ടാകുന്ന വിദ്യാർഥികളെ നിരീക്ഷിക്കാൻ ഒരാളെ വീതം പ്രത്യേകം ചുമതലപ്പെടുത്തണം.
വര്‍ഷം പ്രണയം, പ്രീവെഡ്ധിങ് ഷൂട്ടിനിടെ വള്ളം മറിഞ്ഞു; പ്രതിശ്രുത വരനും വധുവും മുങ്ങിമരിച്ചു
വിദ്യാർഥികളിൽ ആർക്കെങ്കിലും രോഗ ലക്ഷണം ഉണ്ടായാൽ ക്ലാസ് ലീഡർമാർ ഇക്കാര്യം അധികൃതരെ അറിയിക്കണം.
കാമ്പസിലെ ലൈബ്രറിയും കാന്റീനും തുറക്കരുത്, ഭക്ഷണവും വെള്ളവും വിദ്യാർഥികൾ വീട്ടിൽനിന്ന് കൊണ്ടുവരണം
ഒരു മാസം മുമ്പ് തന്നെ ഒരോ ടേമിലെയും സിലബസുകൾ ടെലിഗ്രാം, വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയും ഇ- മെയിലിലൂടെയും അധ്യാപകർ അയച്ചു കൊടുക്കണം.
പി.ജി. വിദ്യാർഥികൾക്കും അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും ഓൺലൈൻ, ഓഫ് ലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ ഹോസ്റ്റലുകളിൽ നിൽക്കാൻ അനുമതിയുണ്ട്.
എൻ.സി.സി., എൻ.എസ്.എസ്. പരിപാടികളും കലാ- കായിക പരിപാടികളും നടത്തരുത്.
കൃത്യമായ ഇടവേളകളിൽ ക്ലാസുകളിലെ കസേരകൾ, മേശകൾ, ബെഞ്ചുകൾ, വാതിൽ പടികൾ തുടങ്ങിയവ അണുവിമുക്തമാക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.