ബംഗളൂരു: കര്‍ണാടകയിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തി. ഡി.കെ. ശിവകുമാര്‍ ബംഗളൂരു വിമാനത്താവളത്തിലെത്തി ഇരുവരെയും സ്വീകരിച്ചു.
സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ നിരവധി നേതാക്കളെയാണ് കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുള്ളത്. ഹേമന്ത് സോറന്, സീതാറാം യെച്ചൂരി, ഉദ്ധവ് താക്കറെ, ശരദ് പവാര്‍, ഫാറൂഖ് അബ്ദുല്ല, അഖിലേഷ് യാദവ്, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് എന്നിവര്‍ ക്ഷണിക്കപ്പെട്ടവരില്‍ ഉള്‍പ്പെടും.
രണ്ടാം തവണയാണ് സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായും ചുമതലയേല്‍ക്കും. 12.30 ന് ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ നടക്കുക. 2013ലും ഇവിടെ വെച്ചാണ് സിദ്ധരാമയ്യ ആദ്യമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.