കാസര്‍കോട്: മഞ്ചേശ്വരത്തെ സ്ഥലപ്പേരുകള്‍ മലയാളവത്കരിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചെന്ന വാര്‍ത്തക്ക് പിന്നാലെ എതിര്‍പ്പുമായി കര്‍ണാടക. വിഷയത്തില്‍ ഇടപെടുമെന്ന് കര്ണാടമുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയും വ്യക്തമാക്കി. കര്‍ണാടക ബോര്‍ഡര്‍ ഡെവലപ്മെന്റ് അതോറിറ്റി ചെയര്മാന് യെദിയൂരപ്പയെ കണ്ട് വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് യെദിയൂരപ്പ ഇടപെട്ടത്.
മഞ്ചേശ്വരത്തെ സ്ഥലപ്പേരുകള്‍ മാറ്റരുതെന്നാവശ്യപ്പെട്ട് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. പിന്നാലെ കര്‍ണാടക സാംസ്കാരിക മന്ത്രി അരവിന്ദ് ലിംബാവലിയും പേര് മാറ്റാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് അഭ്യര്‍ത്ഥിച്ച് പിണറായി വിജയന് കത്തയച്ചു.സ്ഥലപേര് മാറ്റരുതെന്ന് പിണറായി വിജയനോട് ആവശ്യപ്പെടുമെന്ന് യെദിയൂരപ്പ മറുപടി നല്‍കിയതായി അധികൃതര്‍ അറിയിച്ചു. കര്‍ണാടക സാംസ്കാരിക മന്ത്രി അരവിന്ദ് ലിംബാവലിയും വിവിധ കന്നഡ സംഘടനകളും സമാന ആവശ്യമുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. മഞ്ചേശ്വരം വില്ലേജിലെ പത്തോളം സ്ഥലപേരുകള്‍ മലയാളവത്കരിക്കാന്‍ കേരളം നടപടികള്‍ തുടങ്ങിയതായി കഴിഞ്ഞ ദിവസമാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്.
- കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് മുവ്വായിരത്തിൽ താഴെ കോവിഡ് രോഗികൾ, ടി പി ആർ 1.92%
- കർണാടക എസ്.എസ്.എൽ.സി പരീക്ഷാ തീയതി പുറത്ത്,കോവിഡ് ബാധിതർക്കും പരീക്ഷ എഴുതാൻ അവസരം
- കേരളത്തിൽ പ്രതീക്ഷ നൽകിക്കൊണ്ട് ടി പി ആർ 10 ശതമാനത്തിൽ താഴെ ;ഇന്ന് 8063 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
- കർണാടകയിൽ ഡിസംബര്‍ വരെ ബസ്ജീവനക്കാരുടെ സമരം സർക്കാർ നിരോധിച്ചു