അഴിമതിയില്‍ രാജ്യത്ത് ഒന്നാം സ്ഥാനം കർണാടകയ്ക്കാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ സാമ്ബത്തിക ഉപദേഷ്ടാവ് ബസവരാജ് രയ്യാ റെഡ്ഡി.ആരാണ് അധികാരത്തില്‍ എന്നതിന് പ്രാധാന്യമില്ല, അഴിമതി പടർന്നുപിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.നിലവില്‍ യെല്‍ഭൂർഗയില്‍ നിന്നുമുള്ള എംഎഎല്‍എ കൂടിയാണ് ബസവരാജ് രയ്യാ റെഡ്ഡി.
വിവിധ പ്രൊജക്ടുകളുടെ ഭാഗമായി നടക്കുന്ന സാധാരണ ജോലികളില്‍ വലിയ അഴിമതിയാണുണ്ടാകുന്നത്.അമ്ബത് മുതല്‍ അറുപത് വയസ് വരെയായിരുന്നു മുമ്ബ് കെട്ടിടങ്ങളുടെ ആയുസ്. ഇന്ന് അത് പത്ത് വർഷമായി മാറിയിരിക്കുന്നു.കല്യാണ എന്ന പ്രദേശത്താണ് സംസ്ഥാനത്തെ ഏറ്റവുമധികം അഴിമതി നടക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
ആധാര്‍ കാര്‍ഡ് കൊണ്ടുനടക്കേണ്ട, ക്യുആര്‍ കോഡ് സ്‌കാൻ ചെയ്താല്‍ മാത്രം മതി; പുതിയ ആധാര്‍ ആപ്പ് വരുന്നു
ഇന്ത്യയിലെ തിരിച്ചറിയല്‍ രേഖകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ആധാർ കാർഡ്. നമ്മുടെ പല കാര്യങ്ങള്‍ക്കും പ്രധാനപ്പെട്ട രേഖയായി പരിഗണിക്കുന്നതും കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഈ 12 അക്ക തനത് നമ്ബറാണ്.ബാങ്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നതിനും പാസ്പോർട്ടിന് അപേക്ഷിക്കുന്നതിനും ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിനും സർക്കാർ സബ്സിഡികള്‍ ലഭിക്കുന്നതിനുമടക്കം നിരവധി ആവശ്യങ്ങള്‍ക്കും ഐഡന്റിറ്റി പ്രൂഫായി ഉപയോഗിക്കുന്നത് ആധാറാണ്.ആധാറിന്‍റെ ഒറിജിനല്‍ കോപ്പിയോ പകര്‍പ്പോ കൈവശമില്ലെങ്കില്‍ പലപ്പോഴും നമുക്ക് പണി കിട്ടാറുണ്ട്.
എന്നാലിനി ആധാർ കാർഡോ പകർപ്പോ കൈവശമില്ലെന്ന് കരുതി വിഷമിക്കേണ്ട. സ്മാർട്ട് ഫോണുള്ളവർക്ക് മുഖം തിരിച്ചറിയാനുള്ള ഫേസ് ഐഡിയിലൂടെയോ ക്യു ആർ സ്‌കാനിങ്ങിലൂടെയോ ആധാർ വെരിഫിക്കേഷൻ നടത്താൻ സാധിക്കുന്ന പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. കേന്ദ്ര ഐടി വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവാണ് ‘എക്‌സിലൂടെ പുതിയ ആപ്പ് പരിചയപ്പെടുത്തിയിരിക്കുന്നത്.
പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതാണ് പുതിയ ആപ്പെന്നാണ് സർക്കാറിന്റെ അവകാശ വാദം. പുതിയ ആധാർ ആപ്പ് പൂർണമായും സുരക്ഷിതമായിരിക്കുമെന്നും ആധാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എവിടെയും ചോരില്ലെന്നും കേന്ദ്ര സർക്കാർ പറയുന്നു. ഫോണില്‍ ആധാർ ആപ്പ് ഉണ്ടെങ്കില്‍ ആധാർ വെരിഫിക്കേഷന് ആധാർ കാർഡിന്റെ ഒറിജിനലോ പകർപ്പോ വേണ്ടതില്ല എന്നത് തന്നെയാണ് ഇതിന്റെ എടുത്തുപറയേണ്ട ആദ്യ പ്രത്യേകത. ഹോട്ടലുകള്‍,വിമാനത്താവളങ്ങള്‍ തുടങ്ങി ആധാർ തിരിച്ചറിയില്‍ രേഖായി ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ ആധാർ പകർപ്പ് നല്‍കേണ്ടി വരില്ല.
കൂടാതെ വ്യക്തിപരമായ വിവരങ്ങള്‍ പങ്കുവെക്കുന്നതിനും നമുക്ക് നിയന്ത്രണം കൊണ്ടുവരാം.ആവശ്യമായ വിവരങ്ങള്‍ മാത്രം പങ്കുവെക്കാനുള്ള അനുമതി സ്വയം നല്‍കാം.കൂടാതെ ആധാർ ആർക്കും ദുരുപയോഗം ചെയ്യാനും സാധിക്കില്ല. ഫേസ് ഐഡി സംവിധാനം കൂടി ഉള്ളതിനാല്‍ സ്വകാര്യത സംരക്ഷിക്കുന്നതിന് മുമ്ബത്തേക്കാള്‍ സൗകര്യവുമുണ്ട്. നിലവില്‍ ഈ ആപ്പ് ബീറ്റ പരീക്ഷണ ഘട്ടത്തിലാണെന്നും ഇതിന് ശേഷം രാജ്യവ്യാപകമായി പുറത്തിറക്കുമെന്നാണ് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കുന്നത്.