Home Featured കനത്ത മഴയിൽ സംസ്ഥാനത്തെ ഡാമുകളും നദികളും നിറഞ്ഞു കവിഞ്ഞു ; മണ്ണിടിച്ചലിൽ മംഗളൂരു -ബെംഗളൂരു ദേശീയപാതയിൽ ഗതാഗതം തടസ്സം

കനത്ത മഴയിൽ സംസ്ഥാനത്തെ ഡാമുകളും നദികളും നിറഞ്ഞു കവിഞ്ഞു ; മണ്ണിടിച്ചലിൽ മംഗളൂരു -ബെംഗളൂരു ദേശീയപാതയിൽ ഗതാഗതം തടസ്സം

by admin

മൈസൂരു : ദിവസങ്ങളോളം നിർത്താതെയുള്ള പേമാരിയിൽ സംസ്ഥാനത്തെ ഡാമുകളും നദികളും നിറഞ്ഞു കവിഞ്ഞു. ഇതോടെ തീരദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകി. ഹാരംഗി, കെആർഎസ്, തുംഗഭദ്ര, ഹേമാവതി എന്നീ ജലസംഭരണികളിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനാൽ മൊത്തം ശേഷിയിലെത്തിയിരിക്കുകയാണ്. കാവേരി, കൃഷ്ണ‌ നദീതടങ്ങളിലെ വൃഷ്‌ടിപ്രദേശങ്ങളിൽ പെയ്‌ത കനത്ത മഴയാണ് കാരണം. മാലപ്രഭ, ഘട്ടപ്രഭ, നാരായണപുര എന്നിവയുൾപ്പെടെ മറ്റ് അണക്കെട്ടുകളിലെയും സംഭരണശേഷിയുടെ പൂർണാവസ്ഥയിലെത്തി.

കനത്ത മഴ കാരണം ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, ചിക്കമഗളൂരു, കുടക്, ശിവമോഗ എന്നീ ജില്ലകളിൽ തിങ്കളാഴ്‌ച ഓറഞ്ച് ജാഗ്രതയാണ്. ചൊവ്വ, ബുധൻ ദിവസങ്ങളജിൽ ഇവിടെ മഞ്ഞ ജാഗ്രതയാണ്. കുടക് ജില്ലയിൽ നിരവധി വീടുകളും മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും തകർന്ന് വ്യാപക നാശമാണ്. തിങ്കളാഴ്ച ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാഭരണകൂടം അവധി പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്‌ച രാത്രിയുണ്ടായ മണ്ണിടിച്ചലിൽ മംഗളൂരു -ബെംഗളൂരു ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. കടബ താലൂക്കിലെ മന്നഗുഡ്ഡയിൽ ഞായറാഴ്ച രാത്രിയുണ്ടായ വൻ മണ്ണിടിച്ചിലിലാണ് ദേശീയപാത 75-ൽ ഗതാഗതം തടസ്സപ്പെട്ടത്.

യൂണിഫോമില്‍ കണ്ട പെണ്‍കുട്ടിയെ നിരീക്ഷിച്ച പൊലീസിന്റെ നിഗമനം തെറ്റിയില്ല; കടലില്‍ ചാടി ആത്മഹത്യ ചെയ്യാനുള്ള ശ്രമം പരാജയപ്പെടുത്തി

കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനിയെ രക്ഷപ്പെടുത്തി പൊലീസുകാര്‍. കോഴിക്കോട് കോതി പാലത്തിന് സമീപത്താണ് അനിഷ്ട സംഭവം നടന്നത്.പൊലീസിന്റെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് അപകടങ്ങളില്ലാതെ വിദ്യാര്‍ത്ഥിനി രക്ഷപ്പെടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. വിദ്യാര്‍ഥിനി സ്‌കൂളില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.

തുടര്‍ന്ന് കോതി പാലത്തിന് സമീപത്തുകൂടി സംശയാസ്പദമായ സാഹചര്യത്തില്‍ നടന്നുപോകുന്നത് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ ശ്രദ്ധിച്ചു. പെണ്‍കുട്ടിയെ നിരീക്ഷിച്ച പൊലീസുകാര്‍ കോതി പാലത്തിന് സമീപം വച്ച്‌ അവള്‍ കടലിലേക്ക് ചാടുന്നതാണ് കണ്ടത്.ഉടന്‍ തന്നെ തൊട്ടടുത്ത് മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികളെയും സംഘടിപ്പിച്ച്‌ പൊലീസുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി വിദ്യാര്‍ഥിനിയെ കരയിലേക്ക് കയറ്റുകയായിരുന്നു. അപകടം ഒന്നും സംഭവിക്കാഞ്ഞതിനാല്‍ ബന്ധുക്കളെ വിളിച്ചുവരുത്തി കുട്ടിയെ ഇവര്‍ക്കൊപ്പം വിട്ടു. പന്നിയങ്കര എസ്‌ഐ ബാലു കെ. അജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍ ബിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group