Home Featured വാങ്ങിയ ശമ്ബളത്തില്‍ നിന്ന് അഞ്ച് ലക്ഷത്തോളം രൂപ തിരികെ നല്‍കണം; പൂജാരിക്ക് സര്‍ക്കാരിന്റെ നോട്ടീസ്

വാങ്ങിയ ശമ്ബളത്തില്‍ നിന്ന് അഞ്ച് ലക്ഷത്തോളം രൂപ തിരികെ നല്‍കണം; പൂജാരിക്ക് സര്‍ക്കാരിന്റെ നോട്ടീസ്

by admin

ബംഗളൂരു: കന്നഡ പണ്ഡിറ്റ് ഹിരേമഗളൂരു കോദണ്ഡരാമ ക്ഷേത്രത്തിലെ പ്രധാന പൂജാരിക്ക് ശമ്ബളം തിരികെ നല്‍കണമെന്ന് നോട്ടീസ്. കർണാടകയിലെ ചിക്കമംഗളൂരു ജില്ലാ ഭരണകൂടമാണ് നോട്ടീസ് നല്‍കിയത്. ഇതില്‍ പറയുന്നതനുസരിച്ച്‌ ക്ഷേത്രത്തിലെ പ്രധാന പൂജാരിക്ക് നല്‍കിക്കൊണ്ടിരുന്ന ശമ്ബളം കണക്കിലും കൂടുതലായിരുന്നു.

കഴിഞ്ഞ പത്ത് വർഷമായി 4,74,000 രൂപ പൂജാരി അധിക ശമ്ബളം കൈപ്പറ്രി എന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2013-14 മുതല്‍ 2016-17 വരെയുള്ള കാലയളവില്‍ 24,000 വാർഷിക ശമ്ബളം നല്‍കേണ്ട സ്ഥാനത്ത് 90,000 രൂപയാണ് നല്‍കിയത്. ഇതുപോലെ 2017-18 മുതല്‍ 2021-22 വരെയുള്ള കാലയളവില്‍ 48,000 രൂപ വാർഷിക ശമ്ബളം നല്‍കുന്നതിന് പകരം 90,000 രൂപ തെറ്റായി നല്‍കി എന്നും പറയുന്നു. തഹസില്‍ദാരുടെ റിപ്പോർട്ട് പ്രകാരമുള്ളതാണ് ഈ കണക്ക്. ഇക്കഴിഞ്ഞ ഡിസംബർ രണ്ടിന് പൂജാരിക്ക് തഹസില്‍ദാർ ശമ്ബളം തിരികെ ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നല്‍കിയിരുന്നു. ശമ്ബളം തെറ്രി നല്‍കിയ സർക്കാ‌ർ ഉദ്യോഗസ്ഥർക്കെതിരെയും നോട്ടീസ് നല്‍കിയിട്ടുണ്ട്. വേണ്ട നടപടി സ്വീകരിക്കണമെന്ന് കർണാടക മന്ത്രി രാമലിംഗ റെഡ്ഡി യും വിഷയത്തില്‍ പ്രതികരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group