ബെംഗളൂരു : ‘എൻ്റെ വോട്ട് എന്റെ അവകാശം’ എന്ന മുദ്രാവാക്യവുമായി കർണാടകത്തിൽ തിങ്കളാഴ്ച ജനാധിപത്യദിനാഘോഷം നടത്തി. സംസ്ഥാന സർക്കാരിൻ്റെ ആഭിമുഖ്യത്തിലായിരുന്നു ആഘോഷം.ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ബിജെപിക്കെതിരേ നടന്നുവരുന്ന വോട്ട് കവർച്ച പ്രചാരണത്തിന്റെ ചുവുടുപിടിച്ച് സംസ്ഥാന സർക്കാർ ആഘോഷത്തിന് ‘എന്റെ വോട്ട് എന്റെ അവകാശം’ എന്ന മുദ്രാവാക്യത്തിന് രൂപം നൽകുകയായിരുന്നു
ബെംഗളൂരുവിൽ ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിച്ചു. വിധാൻസൗധയുടെ പടിക്കെട്ടിൽ നടന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, സാമൂഹികക്ഷേമവകുപ്പുമന്ത്രി എച്ച്.സി. മഹാദേവപ്പ, ഭക്ഷ്യവകുപ്പുമന്ത്രി കെ.എച്ച്. മുനിയപ്പ, എൻ.എ. ഹാരിസ് എംഎൽഎ തുടങ്ങിയവർ സംബന്ധിച്ചു. കണ്ഠീരവ സ്റ്റേഡിയത്തിൽനിന്നും വിധാൻസൗധയിലേക്ക് ബൈക്ക് റാലിയും നടത്തി. ഡി.കെ. ശിവകുമാർ, എൻ.എ. ഹാരിസ് തുടങ്ങിയവർ നേതൃത്വംനൽകി. വിവിധ ജില്ലാ ആസ്ഥാനങ്ങളിലും ആഘോഷം നടന്നു.
കാല്‍തൊട്ടു വണങ്ങിയില്ല, 31 വിദ്യാര്‍ത്ഥികളെ മുളവടി കൊണ്ട് തല്ലിച്ചതച്ച് അധ്യാപിക; സംഭവം ഒഡീഷയിലെ സര്‍ക്കാര്‍ സ്കൂളില്‍
കാല് തൊട്ട് വണങ്ങാതിരുന്നതിന് വിദ്യാർത്ഥികളെ തല്ലിയ അധ്യാപികയെ സസ്പെൻഡ് ചെയ്തു. സ്കൂളിലെ പ്രാർത്ഥനയ്ക്ക് ശേഷം കാല് തൊട്ട് വണങ്ങാതിരുന്നതിന് 31 വിദ്യാർത്ഥികളെയാണ് അധ്യാപിക അടിച്ചത്.ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ സർക്കാർ സ്കൂളിലാണ് സംഭവം. ഖണ്ഡദേവുല അപ്പർ പ്രൈമറി സ്കൂളിലെ അധ്യാപികയായ സുകാന്തി കർ ആണ് വിദ്യാർത്ഥികളെ മുളവടി കൊണ്ട് അടിച്ചത്.രാവിലെ അസംബ്ലിയിലെ പ്രാർത്ഥനയ്ക്ക് ശേഷം എല്ലാ വിദ്യാർത്ഥികളും അവരവരുടെ ക്ലാസ് മുറികളിലേക്ക് പോയി.
തുടർന്ന് തന്റെ കാല് തൊട്ട് വണങ്ങാത്തത് എന്താണെന്ന് ചോദിച്ച് അധ്യാപിക ആറ്, ഏഴ്, എട്ട് ക്ലാസ്സുകളിലെ ചില വിദ്യാർത്ഥികളുടെ അടുത്തേക്ക് ചെന്നു. തന്നെ അനുസരിക്കാത്ത കുട്ടികളെ അധ്യാപിക മുളവടി ഉപയോഗിച്ചാണ് അടിച്ചത്. 31 വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ വിദ്യാർത്ഥികളെ ബെറ്റ്നോട്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവം അറിഞ്ഞ രക്ഷിതാക്കള്‍ സ്കൂളിലെത്തി അധ്യാപികക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടു.ഹെഡ്മാസ്റ്റർ പൂർണചന്ദ്ര ഓജ അറിയിച്ചതിനെ തുടർന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ (ബിഇഒ) ബിപ്ലബ് കർ, സിആർസിസി ദേബാശിഷ് സാഹു, സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവർ അന്വേഷണം നടത്തി. പരിക്കേറ്റ വിദ്യാർത്ഥികളെ കണ്ട് മൊഴിയെടുത്തു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബിഇഒ അധ്യാപികയെ സസ്പെൻഡ് ചെയ്തത്